വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ക്ക് വരുന്നത് പതിനാറിന്റെ പണി; ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്യും

ന്യൂഡല്‍ഹി: വാട്‌സാപ്പ് ഗ്രൂപ്പികളുടെ അഡ്മിനായിരിക്കുന്നവര്‍ക്ക് വരുന്നത് പതിനാറിന്റെ പണി ! വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റുന്ന പോസ്റ്റുകള്‍ക്ക് ഉത്തരവാദി ഗ്രൂപ്പിന്റെ അഡ്മിനായിരിക്കും. തെറ്റായ സന്ദേശം ഗ്രൂപ്പിലെ അംഗങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അഡ്മിന്‍ അകത്താകുമെന്നാണ് പറയുന്നത്. സൈബര്‍ ക്രൈം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനു ഉദാഹരണമായി കഴിഞ്ഞ ദിവസം പത്തു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്ത പത്തുപേരില്‍ അഞ്ചുപേര്‍ ഓരോ ഗ്രൂപ്പിന്റെയും അഡ്മിനാണ്. പോസ്റ്റ് ചെയ്ത ആളെ കിട്ടിയിലെങ്കില്‍ കിട്ടിയവനെ തട്ടും എന്നു പറഞ്ഞതുപോലെ, പണികിട്ടുന്നത് അഡ്മിനായിരിക്കും. ഇത്തരം ക്രമക്കേട് കാട്ടുന്നവരെ കിട്ടാത്ത സാഹചര്യത്തില്‍ അഡ്മിന്‍ അറസ്റ്റിലാകും എന്നാണ് സൈബര്‍ അധികൃതര്‍ പറയുന്നത്.

ഇതില്‍ തെറ്റ് ചെയ്‌തോ, ചെയ്തില്ലേ എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. അഡ്മിന്‍ അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ അറിയിച്ചിരിക്കണം എന്നാണ് പറയുന്നത്.ഞങ്ങള്‍ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുള്ള വാദങ്ങളും ഇവിടെ സ്വീകരിക്കുന്നതല്ല. ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെടുകയും അത് തെറ്റാണെന്ന് തോന്നുകയും ചെയ്താല്‍ ഉടനടി പൊലീസിനെ അറിയിക്കുന്നതാകും ബുദ്ധി.

അല്ലെങ്കില്‍ പണി എപ്പേള്‍ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. ഇന്ത്യന്‍ ശിക്ഷാനിയമം 505 1(ബി) വകുപ്പു പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top