വാട്‌സ് ആപിലെ പുതിയ അടിപൊളി ഫീച്ചറുകള്‍

 

വാട്‌സ് ആപില്‍ ഇനി പുതുപുത്തന്‍ ഫീച്ചറുകള്‍ !ചില ഫീച്ചറുകള്‍ ആപ അപ്‌ഡേഷനില്ലാതെയും ലഭിക്കും
ഇന്‍സ്റ്റന്റ് മെസേജിംഗ് രംഗത്ത് തരംഗമായ വാട്‌സ്ആപ് ആണ് ലോകത്ത് ഏറ്റവും അധികം ഉപയോക്താക്കള്‍ ഉള്ള ആപ്. ഫീച്ചറുകള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കാം.

ഡോക്യുമെന്റ് ഷെയറിംഗ്

ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് വാട്‌സ് ആപ് ഡോക്യുമെന്റ് ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ പിഡിഎഫ് ഫയല്‍ ആണ് ഷെയര്‍ ചെയ്യാന്‍ കഴിയുന്നത്. ഡോക്, എക്‌സെല്‍ ഫയലുകള്‍ നിലവില്‍ പങ്കിടാന്‍ കഴിയില്ല. ഇത്തരം സൗകര്യങ്ങള്‍ എന്നത്തേക്ക് അവതരിപ്പിക്കും എന്ന കാര്യത്തിലും ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. ചാറ്റ് വിന്‍ഡോയില്‍ ഡോക്യുമെന്റ് ഓപ്ഷന്‍ വഴിയാണ് പിഡിഎഫ് ഫയല്‍ ഷെയറിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, ഐ ക്ലൗഡ് ഡ്രൈവ്

ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായാണ് പുതിയ അപ്‌ഡേഷനുകള്‍. ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ് തുടങ്ങിയവയില്‍നിന്ന് ഫയലുകള്‍ വാട്‌സ് ആപ് വഴി ഷെയര്‍ ചെയ്യാം. ഇവയിലുള്ള വീഡിയോകള്‍ സൂം ചെയ്ത് കാണുകയുമാവാം. ഐ ക്ലൗഡ് ഡ്രൈവ് ഇന്റഗ്രേഷന്‍ ആണ് ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കുള്ള മറ്റൊരു നേട്ടം. വി. 2.12.14 വേര്‍ഷനിലാണ് ഐ ക്ലൗഡ് ഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ് തുടങ്ങിയവ ലഭിക്കുക. എന്നാല്‍ ക്ലൗഡില്‍ ശേഖരിച്ചിട്ടുള്ള എക്‌സെല്‍, വേഡ് അടക്കമുള്ള ഫയലുകള്‍ ഐ ഫോണില്‍ ഷെയര്‍ ചെയ്യാനാവില്ല.

ഗ്രൂപ് അംഗങ്ങളുടെ എണ്ണം

അടുത്തിടെയാണ് ഗ്രൂപ് അംഗങ്ങളുടെ എണ്ണം വാട്‌സ് ആപ് കൂട്ടിയത്. നേരത്തെ ഇത് 100 ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 256 ആയി ഉയര്‍ത്തി. മിക്കവാരും ഉപയോക്താക്കള്‍ ഇതിന്റെ ഫലം അനുഭവിച്ച് തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സൗകര്യം ലഭ്യമാണ്.

ഷെയേര്‍ഡ് ലിങ്ക്, ഹിസ്റ്ററി ടാബ്

വീഡിയോ, ലിങ്കുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഷെയര്‍ ചെയ്താല്‍ എല്ലാം ഒരിടത്തായി മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരമാണ് വാട്‌സ് ആപിന്റെ പുതിയ ഫീച്ചര്‍. അയയ്ക്കുന്ന വീഡിയോ, ലിങ്ക്, ചിത്രങ്ങള്‍ എന്നിവ പ്രത്യേകം വേര്‍തിരിച്ച് അറിയാം. ടെക്സ്റ്റുകളും സമാനമായ രീതിയില്‍ ഏകീകരിക്കാം. ഇതിന്റെ ശ്രേണി ഉപയോക്താവിന്റെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാം. ലിങ്കില്‍ ക്ലിക് ചെയ്താല്‍ വാട്‌സാപ്പില്‍ നിന്ന് തന്നെ പ്രത്യേകമായി ബ്രൗസറില്‍ ഓപ്പണ്‍ ആകും. ഷെയര്‍, ഡിലീറ്റ് സൗകര്യങ്ങള്‍ ഇതില്‍ ഉപയോഗിക്കാം. ഒപ്പം സ്റ്റാര്‍ മാര്‍ക് ചെയ്താല്‍ എളുപ്പം കണ്ടെത്തുകയും ചെയ്യാം.

വാട്‌സ് ആപ് ടെസ്റ്റര്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ് ആപ് ടെസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ വേര്‍ഷനിലുള്ള ടെസ്റ്ററില്‍ ഒരിക്കല്‍ സൈന്‍ ചെയ്താല്‍ വാട്‌സ് ആപ് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ അപ്‌ഡേറ്റുകള്‍ ലഭ്യമാകും.

സ്റ്റാര്‍ മാര്‍ക്

ആന്‍ഡ്രോയ്ഡിലാണ് സ്റ്റാര്‍ മാര്‍ക് സംവിധാനം വാട്‌സ് ആപ് അവതരിപ്പിച്ചത്. പ്രാധാന്യമുള്ള സന്ദേശങ്ങള്‍ ഏതായാലും അതില്‍ സ്റ്റാര്‍ മാര്‍ക് നല്‍കാം. ഇത്തരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കപ്പെടും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ഇരിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതാണ് സ്റ്റാര്‍. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിന് ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ 30 മുതല്‍ ആറ് മാസം വരെയുള്ള ഓപ്ഷന്‍ സ്വീകരിക്കാം. അതിനനുസരിച്ച് മറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും പ്രാധാന്യമുള്ള സ്റ്റാര്‍ ചെയ്ത സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും

Top