വാട്‌സാപ്പിലൂടേ നിരന്തരം അശ്ലീല സന്ദേശം അയച്ചു; പിഡിപി പ്രവര്‍ത്തകനെതിരെ മാധ്യമ പ്രവര്‍ത്തക

കൊച്ചി: വാട്‌സാപ്പിലൂടേ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവര്‍ത്തകനെതിരെ പൊലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി നല്‍കിയത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏര്‍പ്പെടുത്തിയ ആളാണ് നിസാര്‍ മേത്തര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top