വെറും 30 സെക്കന്‍ഡ് കൊണ്ട് വാട്സ്ആപ്പ് ഹാക്ക് ചെയ്യാം; എന്ത് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഉണ്ടായിട്ടും കാര്യമില്ല

whatsapp-phone-feature

ഫേസ്ബുക്ക് മാത്രമല്ല വാട്‌സ്ആപ്പും നിങ്ങള്‍ക്ക് പണി തരും. നിങ്ങളുടെ രഹസ്യങ്ങള്‍ വാട്ആപ്പ് വഴിയും പരസ്യമാകാം. അതിന് വെറും 30സെക്കന്‍ഡ് മതി. വാട്‌സ്ആപ്പിലെ രഹസ്യങ്ങള്‍ വെറും 30 സെക്കന്‍ഡ് കൊണ്ട് ചോര്‍ത്താന്‍ സാധിക്കുമെന്ന മുന്നറിയിപ്പാണുള്ളത്.

യുഎഇ ആസ്ഥാനമയായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ സംഘടനയായ എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇസേഫ്) യാണ് മുന്നറിപ്പ് നല്‍കിയത്.
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കിടയിലെ സുരക്ഷാ മുന്‍കരുതലുകള്‍ കണ്ടെത്താന്‍ ഇ സേഫ് ടീം സര്‍വേ നടത്തിയിരുന്നു. ഓരോരുത്തരും എത്ര സമയം വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതിയും മറ്റുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നുണ്ടോ എന്ന കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു. ഇതിനു ശേഷമാണ് ടീമിലെ അംഗം എങ്ങനെയാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നതെന്നു വിശദീകരിച്ചത്. വാട്സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളുടെ നിയന്ത്രണം എങ്ങനെ സ്വന്തമാക്കാമെന്ന് ഇത്തിഹാദ് നാഷണല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹുസൈന്‍ അദേല്‍ അല്‍ ഹാഷ്മി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തത്സമയം അവതരിപ്പിച്ച് കാണിക്കുകയും ചെയ്തു.

സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ വാട്സ്ആപ്പ് വളരെയധികം സമയം ഉപയോഗിക്കുന്നതായും 50 ശതമാനം പേര്‍ അത്യാവശ്യം ഉപയോഗിക്കാറുണ്ടെന്നും മറുപടി നല്‍കി. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ 88 പേരും തങ്ങളുടെ അടുത്ത കുടുംബാഗങ്ങള്‍ക്ക് ഫോണ്‍ പരിശോധിക്കാന്‍ അനുവദിക്കുന്നവരാണെന്നും സര്‍വേ കണ്ടെത്തി. 22 ശതമാനം പേര്‍ തങ്ങളുടെ സുഹൃത്തുക്കളേയും ഫോണ്‍ പരിശോധിക്കാന്‍ അനുവദിക്കുന്നവരാണ്.

സര്‍വെയില്‍ പങ്കെടുത്ത 70 ശതമാനം പേരും വാട്സ്ആപ്പിന്റെ വെബ് പതിപ്പ് ഉപയോഗിച്ച ശേഷം ലോഗ് ഔട്ട് ചെയ്യാറില്ല. ഇതിലൂടെ മറ്റുള്ളവര്‍ക്ക് ഇവരുടെ വാട്സാപ്പ് അക്കൗണ്ട് പരിശോധിക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ വെബ് പതിപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ വലിയ സാധ്യതയുണ്ട്. ഇതിനാല്‍ അക്കൗണ്ടില്‍ വെബ് ഡിവൈസില്‍ നിന്ന് പ്രവേശിച്ചാല്‍ യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനം അവതരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഇസേഫ് വാട്സാപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എങ്ങനെ സുരക്ഷിതമായിരിക്കാമെന്ന് കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ #ടമളലഡുണവമെേഅുു എന്ന ഹാഷ്ടാഗില്‍ ഇസേഫ് ടീം യൂത്ത് ഓണ്‍ലൈന്‍ ക്യാപയ്ന്‍ സംഘടിപ്പിച്ചിരുന്നു. 2015-ല്‍ കാസ്പെര്‍സ്‌കി ലാബും ബി2ബി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുടുതല്‍ സൈബര്‍ ആക്രമണം നടക്കുന്ന രാജ്യം യുഎഇയാണെന്ന് കണ്ടെത്തിയിരുന്നു.

Top