ആന്‍ മരിയ കലിപ്പിലാണെങ്കിലും ഫുള്‍ കോമഡിയാണ് കെട്ടോ..ട്രെയിലര്‍ കാണൂ

Ann-Maria-Kalippilanu-Sara-Arjun-Working-Stills

ആന്‍ മരിയ കലിപ്പില്‍ ആണെങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ മുഴുവനും കോമഡിയാണ് പറയുന്നത്. തമിഴില്‍ വിക്രമിന്റെ മകളായി ജനശ്രദ്ധ നേടിയ സാറ അര്‍ജ്ജുന്‍ കേന്ദ്ര കഥാപാത്രമാകുന്ന ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആന്‍ മരിയയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്ലേ ഹൗസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഓഗസ്റ്റിന് അഞ്ചിന് തീയറ്ററുകളില്‍ എത്തും.

Top