കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഞെരബ് രോഗികളെ പൂട്ടാനുറച്ച് കേരളസൈബര്‍ വാരിയേഴ്സിന്റെ ഓപ്പറേഷന്‍ ബ്ളൂ ആര്‍മി. അമ്മയെയും പെങ്ങളെയും വരെ സോഷ്യല്‍ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നവരെ ആരെയും വെറുതെ വിടില്ലെന്നും അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓശാനപാടുന്നവരും കരുതിയിരുന്നോളൂ എന്നും മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ പോരാളികള്‍.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ചിത്രങ്ങളും ചാറ്റുമെല്ലാം പ്രചരിപ്പിക്കുകയും അശ്ളീലസന്ദേശങ്ങള്‍ അയക്കുകയും ഇത്തരം പേജുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്ക് എട്ടിന്റെ പണി കൊടുത്തുവരികയാണ് ഇപ്പോള്‍ ബ്ളൂ ആര്‍മിക്കാര്‍ ചെയ്യുന്നത്.
ജനോപകാരപ്രദമായ ശിക്ഷാവിധികള്‍ ചുമത്തി ഇവരെ നല്ലനടപ്പിന് വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടുന്നില്ല. എന്നാല്‍ ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇത്തരക്കാരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകതന്നെ ചെയ്യുമെന്ന് സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കുന്നുണ്ട്.
സൈബര്‍ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെക്സ് ചാറ്റ് ഗ്രൂപ്പുകള്‍, പേജുകള്‍, പ്രൊഫൈലുകള്‍ എന്നിവയ്ക്ക് അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവര്‍ക്കും കുഞ്ഞു പെങ്ങളെ കാമക്കണ്ണ് കൊണ്ട് ചിത്രം വരയ്ക്കുന്നവര്‍ക്കും മാപ്പില്ല എന്ന് വ്യക്തമാക്കിയാണ് സൈബര്‍ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
നിങ്ങളുടെ ഞരമ്പ് രോഗത്തിന് ലോകത്ത് എവിടെയാണോ അവിടെ പോയി ചികിത്സ നേടണമെന്നും ഞങ്ങളെ കയ്യില്‍ നിന്നും യാതൊരു ദയയും പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീയൊക്കെ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ഇന്ന് ആണും പെണ്ണും കെട്ട ഒരു കൂട്ടം ഉണ്ടെന്ന് അറിയാം, ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് അവര്‍ ഞങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും.
എന്നാല്‍ ഞങ്ങളുടെ പിന്നില്‍ നീതിയുടെ വെളിച്ചം തേടി നടക്കുന്ന ഒരു ജനതയുണ്ട്. നേരിനൊപ്പം നില്‍ക്കുന്ന പച്ചയായ മനുഷ്യര്‍ ഉണ്ട്. അത് ഉള്ളടത്തോളം കാലം അവര്‍ക്കു വേണ്ടി ഞങ്ങള്‍ ചെയ്യും. സൈബര്‍ വാരിയേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ ഇരുന്ന് പാക്കിസ്ഥാന് വേണ്ടി പ്രവര്‍ത്തുക്കുന്ന ദേശവിരുദ്ധന്മാര്‍ക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബര്‍ വാരിയേഴ്‌സും ഇത്തരത്തില്‍ യുദ്ധം പ്രഖ്യാപിച്ചു. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ വാരിയേഴ്സ് ഓപ്പറേഷന്‍ ബ്ളൂ ആര്‍മി രൂപീകരിച്ച് രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഇവരുടെ സൈബര്‍ ആക്രമണത്തില്‍ കുടുങ്ങുകയും ചെയ്തു.
സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്തതോടെ കേരള സൈബര്‍ വാരിയേഴ്സിന് അഭിനന്ദന പ്രവാഹവുമാണ് സോഷ്യല്‍ മീഡിയയില്‍.യുവാവിന് നല്ലനടപ്പിന് ശിക്ഷിച്ച വിവരം സൈബര്‍ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.