ഡേ കെയറില്‍ തന്റെ പിഞ്ചു കൂഞ്ഞ് നേരിട്ട പീഡനങ്ങളുടെ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പിതാവ് പങ്കുവച്ചിരിക്കുന്നത്. ഡേ കെയറിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോകള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മലേഷ്യയിലെ രാസ്‌ക നൂര്‍ റെയ്ഹാന്‍ ഡെ കെയര്‍ സെന്ററിലെ സംഭവമാണ് പിതാവ് ഒരു കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. കുട്ടികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡേ കേയറിലെ ആയ കുട്ടിയെ തലയണകൊണ്ട് അടിക്കുന്നതും. കഴുത്തിന് പിന്നില്‍ പിടിച്ച് തള്ളുന്നതും. കാലിനും കൈക്കും ഇടയില്‍ മുറുക്കുന്നതും അടക്കം ദൃശ്യങ്ങളിലുണ്ട്.
എന്നാൽ ഈ കേസിൽ കുറ്റവാളികൾ അറസ്റ്റിലായെങ്കിലും അവരിപ്പോൾ സ്വതന്ത്രരാണെന്നും രക്ഷിതാക്കളെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു എന്നും പിതാവ് ആരോപിക്കുന്നു.