ലണ്ടന്‍: തന്റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ അതിസുന്ദരിയാകണമെന്ന് ദലൈലാമ. അല്ലെങ്കില്‍ അവരെക്കൊണ്ട് വലിയകാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സി.യിലെ അഭിമുഖത്തിലാണ് ടിബറ്റന്‍ ആത്മീയനേതാവ് ഇങ്ങനെ പറഞ്ഞത്. പതിനഞ്ചാം ദലൈലാമ അവതരിച്ചാല്‍ അത് സ്ത്രീയായിരിക്കുമോ എന്ന ചോദ്യത്തിന് ‘അതെ! സ്ത്രീകള്‍ക്ക് സ്‌നേഹവും അലിവും പ്രകടിപ്പിക്കാന്‍ ജൈവികമായിത്തന്നെ വലിയകഴിവുണ്ട്’ എന്നായിരുന്നു മറുപടി.
ഒമ്പതു ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ദലൈലാമ. ബിബിസി മാധ്യമപ്രവര്‍ത്തകന്‍ ക്ലിവ് മേരിയുമായുള്ള അഭിമുഖത്തില്‍ പിന്‍ ഗാമിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്‍ഗാമിയായി ഒരു വനിതയെ പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിനാണ് പിന്‍ഗാമി സ്തീ ആണെങ്കില്‍ സുന്ദരിയായിരിക്കണമെന്ന് പറഞ്ഞത്. സിറിയ, ഇറാഖ് , ലിബിയ എന്നിവടങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ തടയരുത്. ‘മറ്റെല്ലാ മതത്തേയും പോലും ഇസ്‌ലാം സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു നല്‍കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
‘15 വര്‍ഷം മുമ്പും ഇതേചോദ്യത്തിന് ലാമ നല്‍കിയത് ഈ മറുപടിതന്നെയായിരുന്നു. സുന്ദരി ദലൈലാമയെ മാത്രമേ നിങ്ങള്‍ അംഗീകരിക്കുകയുള്ളോ എന്ന ചോദ്യത്തിന് ‘ദലൈലാമയുടെ വനിതാ അവതാരം സുന്ദരിയല്ലെങ്കില്‍ വലിയകാര്യമില്ല’ എന്നായിരുന്നു ഉത്തരം. 2009ല്‍ സമാധാന നൊബേല്‍ സമ്മാനം സ്വീകരിച്ചുനടത്തിയ പ്രസംഗത്തില്‍ സ്ത്രീവാദിയെന്ന് സ്വയംവിശേഷിപ്പിച്ച ലാമയാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്. 2013ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. അന്ന് അത് വിവാദമാവുകയുണ്ടായി. ലണ്ടനില്‍ ഒമ്പതുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് ലാമ.