ലോ അക്കാദമിയിലെ ജാതീയ അധിക്ഷേപം; പോലീസ് അപഹസിക്കുന്നതായും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയ വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ലക്ഷ്മി നായര്‍ നടത്തിയ ജാതീയ പീഡനങ്ങളില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് രംഗത്ത്. ലോ അക്കാദമി സമരത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ പ്രധാനപ്പെട്ടത് അവര്‍ ദലിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട് എന്നതാണ്. അധിക്ഷേപത്തിന് ഇരയായ എഐഎസ്എഫ് നേതാവായ വിവേക് സമരത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇത് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ആദ്യമൊന്നും പരാതി പരിഗണിക്കാതിരുന്ന പോലീസ് ലക്ഷ്മിനായര്‍ ഒട്ടും വഴങ്ങാത്ത അവസ്ഥയില്‍ തുടര്‍ന്നപ്പോഴാണ് കേസ്സാക്കാന്‍ തീരുമാനിച്ചത്. ഇത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയ വിവേകിനെ പോലീസ് അസ്സ്റ്റന്റ് കമ്മീഷണര്‍ മൊഴി എടുക്കാനായി വിളിച്ച് തന്നെ അപഹസിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു എന്ന വിമര്‍ശനവുമായി വിവേക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജാതീയ അധക്ഷേപത്തിന് ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസ്സെടുത്തെങ്കിലും തുടര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. പോലീസിന്റെ ഈ അനാസ്ഥ ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് പോലീസ് നടപടികള്‍ തന്നെ ജാതീയമായി അപഹസിക്കുന്നതാണെന്ന് കാണിച്ചാണ് വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പോസ്റ്റില്‍ പറയുന്നു. തന്നോട് എസി ചോദിച്ച ചോദ്യങ്ങള്‍ പോസ്റ്റില്‍ വിവേക് വിവരിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജാതി പേരു വിളിച്ച് അക്ഷേപമേറ്റ് എന്നോട് AC ചോദിച്ച ചോദ്യങ്ങള്‍:
1. അന്നേ ദിവസം ഞാന്‍ കോളേജിലേക്ക് എത് ബസ്സിലാണ് വന്നത്? fast ആണോ super fast ആണോ?
2. അന്ന് ഞാന്‍ ഇട്ട വേഷം?
3. മാഡത്തിന്റെ കാറിന്റെ നിറമേത്?
4. കാര്‍ എത് മോഡല്‍ ആണ്?
5. കാറിന്റെ നമ്പര്‍?
6. മാഡം അണ് ധരിച്ച സാരിയുടെ നിറം?
7. ഓഫീസിന് മുന്നില്‍ എത്ര സ്റ്റെ പ്പ് ഉണ്ട്?
8. ജനാലയില്‍ എത്ര ചില്ലുണ്ട് ?

തുടങ്ങി അനാവശ്യ ചോദ്യങ്ങളാണ്.
ഇത്തരം ചോദ്യങ്ങള്‍ പരിഹാസപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതിനും തുല്യമാണ്!
ഇതും Sc/ St Atrocity യില്‍ പെടും!
അത് കൊണ്ട് അന്വേഷണത്തില്‍ വിശ്വാസമില്ല…

Top