വീണ്ടും ദളിത് കൊലപാതകം ,ഹരിയാനയില്‍ ബാലനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ചണ്ഡിഗഢ്:ദളിതരായ രണ്ടു ബാലന്മാരെ ചുട്ടുകൊന്നതിനെ പിന്നാലെ ഹരിയാനയില്‍ ഒരു ദലിത് ബാലന്‍കൂടി കൊല്ലപ്പെട്ടു. പ്രാവിനെ മോഷ്ടിച്ചെന്ന പേരില്‍ സോനിപത്തിലെ ഗൊഹാന പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത 14 കാരന്‍ ഗോവിന്ദയാണ് മരിച്ചത്. ഗൊഹാനയിലെ ഗോവിന്ദപുരയില്‍ വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ ഗൊഹാന പൊലീസ് സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസെടുത്തു. പ്രദേശവാസികള്‍ മൂന്നു മണിക്കൂര്‍ റെയില്‍വേ ട്രാക് ഉപരോധിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.അയല്‍വാസിയുടെ പ്രാവിനെ മോഷ്ടിച്ചെന്നായിരുന്നു ഗോവിന്ദക്കെതിരെയുള്ള പരാതിയെന്ന് സഹോദരന്‍ ഗൗതം പറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും സ്റ്റേഷനിലത്തെിയിരുന്നതായി പൊലീസ് പറഞ്ഞു. ഗോവിന്ദിന്‍െറ മരണത്തിനുപിന്നില്‍ പൊലീസാണെന്ന് കുടുംബം ആരോപിച്ചു. ഗോവിന്ദയെ മോചിപ്പിക്കാന്‍ പൊലീസ് 10,000 രൂപ കൈക്കൂലി വാങ്ങിയതായും എന്നാല്‍, വിട്ടയച്ചില്ളെന്നും ഗൗതം മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top