ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം;വീടിന്റെ ചുമരില്‍ കരി ഓയില്‍ ഒഴിച്ചു

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. പരപ്പനങ്ങാടി എരമംഗലത്തെ ഉണ്ണികൃഷ്ണന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. വീടിന്റെ ചുമരുകള്‍ കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും കിണറ്റില്‍ തലമുടിയിട്ട് കുടിവെള്ളം മലിനമാക്കുകയും ചെയ്തു.

പത്ര വിതരണക്കാരനായ ഉണ്ണികൃഷ്ണന്‍ പുലര്‍ച്ചെ ജോലിക്ക് പോകാന്‍ ഉണര്‍ന്ന ശേഷം ചായ ഉണ്ടാക്കാന്‍ വെളളം കോരാന്‍ പോയപ്പോഴാണ് കിണറിന് ചുറ്റും മുടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറിലെ വെളളത്തിലും മുടി കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിന്റെ സിറ്റൗണ്ടിന്റെ ഭാഗത്തും മുന്‍വശത്തെ ഭിത്തിയിലുമാണ് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയത്. പുറത്ത് അയയില്‍ വിരിച്ചിട്ടിരുന്ന ഭാര്യയുടെയും മക്കളുടെയും തുണികളും കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സി.പി.എം. നടത്തിയ സാമൂഹ്യദ്രോഹ നടപടിയെ ചോദ്യം ചെയ്ത് പ്രദേശത്ത് ഇതിനകം പൊതുജന കൂട്ടായ്മ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ പിടികൂടയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top