ഹൈദരാബാദ്: പ്രശസ്ത ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി. ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്നും താടയാനായിട്ടാണ് നടപടി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിജയവാഡ പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തു. കുറച്ച് നാളുകളായി കാഞ്ച ഐലയ്യയ്ക്ക് നേരെ ആക്രമണങ്ങള്‍ പല ഭാഗത്തു നിന്നും തുടരുകയാണ്
സമ്മേളനത്തിന് അനുമതിയില്ലെന്നും ഇതിൽ പെങ്കടുക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തർനാക പൊലീസ് അദ്ദേഹത്തോട് പറയുകയായിരുന്നു.
‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകത്തിെൻറ പേരിൽ ആര്യവൈശ്യസമുദായം കാഞ്ച െഎലയ്യക്കെതിരെ വൻ പ്രതിഷേധത്തിലാണ്. ഇൗയിടെ അദ്ദേഹത്തിെൻറ കാർ തടഞ്ഞ് ആക്രമിക്കുകയും ചെയ്തു.
എന്നാൽ, പുസ്തകം നിേരാധിക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടിനുചുറ്റും തടിച്ചുകൂടി.