കൊച്ചി: നിരപരാധികളായ ദലിത് യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലിടുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ എസ് ഐ യെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്. സൗത്ത് എസ് ഐയായിരുന്നു എ സി വിപിനെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും വെറും സ്ഥലം മാറ്റത്തിലൊതുക്കി ഇയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനമേറ്റ യുവാക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. ഇതുവരെ ഒരു പെറ്റി കേസില്‍ പോലും ഉള്‍പ്പെടാത്തവരെയാണ് എസ് ഐയുടെ ഗുണ്ടായിസം മൂലം ഈ അവസ്ഥയിലായത്.
അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനം ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥനെതിരായ നടപടി കേവലം സ്ഥലം മാറ്റത്തിലൊതുക്കിയതും പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്. കുറ്റമൊന്നും ചെയ്യാതെ ക്രൂരമായ മൂന്നാം മുറയ്ക്കിരയാകേണ്ടി വന്നതിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല തൃക്കാക്കര സ്വദേശി ഉപേന്ദ്രജിത്തിന്. സഹോദരന്‍ വിനോദ് അംബേദ്ക്കറിനൊപ്പം സുഹൃത്തായ ആയ്യപ്പനെ വീട്ടില്‍ കൊണ്ടുവിടാനായാണ് ഉപേന്ദ്രന്‍ കടവന്ത്രയില്‍ എത്തിയത്. ആ സമയം സ്ഥലത്തെത്തിയ സൗത്ത് എസ്‌ഐ എ.സി.വിപിനും സംഘവും വഴിയോരത്ത് വണ്ടി നിര്‍ത്തിയിട്ടതിനെക്കുറിച്ച് അന്വേഷിക്കുകയും വാഹനം പരിശേധിക്കുകയും ചെയ്തു.
അസ്വഭാവികമായി ഒന്നും കാണാത്തതിനെ തുടര്‍ന്ന് വിട്ടയച്ച എസ്‌ഐ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ വൈകിയെന്നാരേപിച്ചാണ് മര്‍ദനം ആരംഭിക്കുകയായിരുന്നു. പിന്നീട് ഈ യുവാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പോലീസ് കപ്ലംയിന്റ് അതോറിറ്റി ചെയര്‍മാന്‍ സ്റ്റേഷനിലെത്തുകയും ചെയ്തതേടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധം സംഘടപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് എസ് ഐ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. നിരപരാധികളായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിഷേധം തണുപ്പിക്കാനുള്ള എളുപ്പവഴികളാണ് സര്‍ക്കാര്‍ തേടിയത്.
ഉത്തരവാദപ്പെട്ട പൊലീസുദ്യോഗസ്ഥനില്‍ നിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും അദ്ദേഹത്തിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ മാത്രമൊതുക്കിയത് സിപിഎം നേതാക്കളുമായി എസ് ഐ ക്കുള്ള ബന്ധമാണ്.