പതിമൂന്ന് ദിവസം കൊണ്ട് മൂന്നൂറ് കോടി ക്ലബില്‍ അമീര്‍ഖാന്റെ ദംഗല്‍; ഈ കുതിപ്പ് ആയിരം കോടിയിലേക്കോ ?

മുംബൈ: അമീര്‍ഖാന്റെ ദംഗല്‍ ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ആയിരം കോടിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി മാറും. വെറും പതിമൂന്ന് ദിവസം കൊണ്ട് മുന്നൂറ് കോടിയും കടന്നണ് ദംഗലിന്റെ ജൈത്രയത്ര തുടരുന്നത്.

അമീറിന്റെ തന്നെ പി.കെ 17 ദിവസം കൊണ്ടാണ് 300 കോടി ക്ലബിലെത്തിയതെങ്കില്‍ വെറും 13 ദിവസം കൊണ്ട് ദംഗല്‍ ആ ക്ലബിലെത്തി. ഡല്‍ഹിയില്‍ നികുതിയില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദംഗല്‍ കായിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വുണ്ടാക്കുന്നതാണെന്നും അതിനാല്‍ നികുതി ഒഴിവാക്കുന്നതുമായി ഡല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദംഗല്‍. ആമീര്‍ ഖാന്‍, സാക്ഷി തന്‍വാര്‍, ഫാത്തിമ സെന സായിക്, സൈറ വാസിം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് നിതേഷ് തീവാരിയാണ്. നാലാമത്തെ ചിത്രം പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ആമീറിന്റെ ദംഗല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്എസ് രാജമൗലിയുടെ ബാഹുബലി 792 കോടിയാണ് ബോക്സോഫീസില്‍ നേടിയത്. സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍ 626 കോടിയും സുല്‍ത്താന്‍ 584.15 കോടിയുമാണ് ബോക്സോഫീസില്‍ നേടിയത്. ആദ്യ ദിവസം റിലീസ് ചെയ്ത ആദ്യ ദിവസം 29.78 കോടിയാണ് ദംഗല്‍ ബോക്സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 410 കോടിയാണ് ബോക്സോഫീസില്‍ നേടിയത്. നിര്‍മ്മാണം ആമീര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ദംഗല്‍ നിര്‍മ്മിച്ചത്.

Top