കത്തിയുമായി ഡാൻസ്; വീഡിയോയ്ക്ക് പിന്നാലെ പോപ്‍താരത്തിന്‍റെ വീട്ടില്‍ പൊലീസ്

അമേരിക്കയിലെ പോപ്താരമായ ബ്രിറ്റ്‌നി സ്‌പെയേഴ്‌സ് കത്തി കൊണ്ടുള്ള അപകടകരമായ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ താരത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കായി എത്തി.

നാല്‍പത്തിയൊന്നുകാരിയായ ബ്രിറ്റ്‌നി ബൈപോളാര്‍ എന്ന രോഗത്തിനടിമയാണ്. ഇവര്‍ക്ക് മൂര്‍ച്ചയുള്ള ആയുധങ്ങളോട് താല്‍പര്യമുള്ളതായി ഇവര്‍ തന്നെ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവരുടെ പല വീഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചാലും ഇക്കാര്യം വ്യക്തമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് രണ്ട് വലിയ കത്തിയുപയോഗിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ബ്രിറ്റ്‌നി പങ്കിട്ടത്. ഇതോടെ ഉത്കണ്ഠയിലായ, ബ്രിറ്റ്‌നിയുടെ ചില ആരാധകരാണ് പൊലീസില്‍ വിവരമറിയിച്ചത്.

എന്നാല്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലാക്കി തിരികെ പോവുകയായിരുന്നു. താന്‍ നൃത്തം ചെയ്യാനുപയോഗിച്ചിരിക്കുന്ന കത്തികള്‍ യഥാര്‍ത്ഥ കത്തികളല്ലെന്നാണ് ബ്രിറ്റ്‌നി പറയുന്നത്.

 

Top