ന്യൂയോർക്ക്: ലോകത്തെ ഒട്ടാകെ ആശങ്കയുടെ മുൾമുനയിൽ നിര്‍ത്തിയ വാനാക്രൈയ്യേക്കാൾ കരുത്തനായ മാൽവെയര്‍ വരുന്നതായി റിപ്പോര്‍ട്ട്. വാനാക്രൈ ഇപ്പോൾ നിയന്ത്രണവിധേയമായെങ്കിലും ഇനി വരുന്ന പുതിയ മാൽവെയർ പ്രോഗ്രാമിനെ എളുപ്പത്തില്‍ പിടിച്ചു കെട്ടാനാവില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. വാനാക്രൈ പ്രോഗ്രാമിന്‍റെ ഉത്ഭവത്തിനു കാരണമായ അതേ സുരക്ഷാപിഴവുകൾ ഉപയോഗപ്പെടുത്തിയാണ് പുതിയ മാൽവെയര്‍ അവതരിക്കാനൊരുങ്ങുന്നത്. ‘ഇറ്റേണൽറോക്സ്’ എന്ന പേരിലാകും പുതിയ മാൽവെയര്‍ ലോകത്തെ വിറപ്പിക്കുക.
യുഎസ് സുരക്ഷാ ഏജൻസിയായ എൻഎസ്എയിൽ നിന്നു ചോർന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തിലെ ഏഴോളം പിഴവുകളാണ് ‘ഇറ്റേണൽറോക്സ്’ ഉപയോഗിക്കുന്നത്. ഇതിനാല്‍ തന്നെ വാനാക്രൈ പ്രോഗ്രാമിനേക്കാൾ അമിതവേഗത്തിൽ ‘ഇറ്റേണൽറോക്സ്’ പടര്‍ന്ന് പിടിക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.