തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചങ്ങനാശ്ശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കരയില്‍ വച്ചിരുന്ന ബാഗില്‍ നിന്ന് കണ്ടെടുത്ത ലൈസന്‍സില്‍ നിന്ന് മീരാകൃഷ്ണ തന്നെയാണ് ചാടിയതെന്ന് ഉറപ്പിച്ചിരുന്നു. തവണക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. ചിങ്ങവനത്തെ ഭര്‍ത്തൃവീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ ശേഷമാണ് യുവതി തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടുന്നത്. രണ്ട് വയസ്സുള്ള മകനുണ്ട്.
Tags: dead body