മൃതദേഹങ്ങള്‍ തൂക്കി നോക്കുന്ന നടപടി അവസാനിപ്പിക്കുന്നു; കാര്‍ഗോ ചുമതലയുള്ള കമ്പനിയുടെതാണ് തീരുമാനം

അബുദാബി: യുഎഇയില്‍വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം തൂക്കിനോക്കുന്ന മനുഷ്യത്വ രഹിതമായ നടപടി അവസാനിപ്പിക്കാന്‍ തീരുമാനം. വിമാനത്തില്‍ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗം തീരുമാനിച്ചു.

അബുദാബി ഒഴികെയുള്ള എമിരേറ്റുകളില്‍ പുതിയ തീരുമാനം ബാധകമാവും. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യയില്‍ കാര്‍ഗോയുടെ ചുമതലയുള്ള അറേബ്യന്‍ ട്രാവല്‍സാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദുബായിയില്‍നിന്നു മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിക്കാന്‍ 2000 ദിര്‍ഹത്തില്‍ താഴെ മാത്രമേ ചെലവാകൂ.

Top