ഇസ്തംബൂള്‍: തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസിയാന്‍ടെപ് നഗരത്തിലാണ് സ്ഫോടനമുണ്ടായത്. മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്നും സംഭവത്തിന് പിന്നില്‍ കുര്‍ദിഷ് വിമതരോ IS തീവ്രവാദികളോ ആകാമെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്മദ് സിംസെക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലും തുര്‍ക്കിയില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ട്. പി.കെ.കെ എന്നറിയപ്പെടുന്ന കുര്‍ദിഷ് മീലീഷ്യയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയോ െഎ.എസോ ഇൗ അക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ജൂണില്‍ ഇസ്തംബൂള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 44 പേരും കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ 265 പേരും മരിച്ചിരുന്നു.