അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല; നിങ്ങള്‍ എന്തൊരു ദുരന്തമാണ്: അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ച്‌ ദീപാ നിശാന്ത്

വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ദീപാ നിശാന്ത്. ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തിനില്‍ക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള രമ്യാ ഹരിദാസിനെ അവഹേളിക്കുന്ന തരത്തിലാണ് ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക്‌ കുറിപ്പെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ദീപയ്‌ക്ക് രൂക്ഷമായ വിമര്‍ശമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ദീപയ്‌ക്കെതിരെ അനില്‍ അക്കരെ ഇലക്ഷന്‍ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളിലേക്ക് തന്റെ അച്ഛനെ വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നു ചോദിച്ചുകൊണ്ടാണ് അനില്‍ അക്കരയ്‌ക്കെതിരായ ദീപയുടെ വിമര്‍ശനം.

ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അല്ലയോ ജനപ്രതിനിധീ, നിങ്ങള്‍ എന്തൊരു ദുരന്തമാണ്.നിങ്ങള്‍ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങള്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ – അവരുടെ സേവനമികവിനെ – അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതില്‍ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ?എന്റച്ഛന്‍ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴില്‍ജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങള്‍ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛന്‍ പാത്രമായത്. അതിലെനിക്ക് സന്തോഷമുണ്ട്.

ഈ ചിത്രത്തിനും നന്ദി. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റില്‍ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങള്‍ക്ക് അല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ? ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങില്‍ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങില്‍ പങ്കുകൊള്ളേണ്ടതുള്ളതിനാല്‍ വരാനാവില്ലെന്ന് പറയാന്‍ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ‘ വേണങ്കി കോള്‍ ലിസ്റ്റ് ‘നോക്കിക്കോന്നും പറഞ്ഞ് നിങ്ങള്‍ വെല്ലുവിളിക്കുന്നത്?’കോള്‍ ലിസ്റ്റും’, ‘കോള്‍ റെക്കോര്‍ഡും’ രണ്ടാണെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച്‌ അത് കണ്ടെത്തിത്തരിക.

“പിന്നെ നിങ്ങള്‍ കേരളത്തിലെ മികച്ച എം പി യുടെ വക്താവാണെന്ന് മനസ്സിലായി ” എന്നൊരു വാചകം നിങ്ങളെഴുതിക്കണ്ടു. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ പോലും പി കെ ബിജു മികച്ച എം പിയാണെന്ന് സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണ്.അദ്ദേഹത്തിനത് അംഗീകാരവുമാണ്. നിങ്ങള്‍ നേരിട്ടപോലെ അഴിമതി ആരോപണങ്ങളും മറ്റും നേരിടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെപ്പോലൊരാളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നു. പിന്നെ ‘ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?’എന്ന ചോദ്യമാണ് കിടുക്കിയത്. എന്റെ കാര്യാണോ അതോ പി കെ യുടെ കാര്യമാണോ?സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏര്‍പ്പാടാക്കിയിട്ടുണ്ടോ? ഫ്ളക്സ് നിര്‍ബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ? ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം.

എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസര്‍ച്ചിന്റെ വഴിയിലൂടെ ഞാന്‍ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാല്‍ ആദ്യം അറിയിക്കുന്നത് ‘മുന്‍’എംഎല്‍എയെ ആയിരിക്കും. ഇനി ശ്രീ.പി.കെ ബിജുവിനെതിരെയാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെങ്കില്‍ അതിന് അദ്ദേഹം മറുപടി പറഞ്ഞോളും. അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഭൂരിപക്ഷം കുറയ്ക്കാന്‍ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ അവസാനിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Top