ദീപ, നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി കൂടെയുണ്ടാകും; ദീപയ്ക്കെതിരേ പ്രതിഷേധം ശക്തം

തൃശൂര്‍: കവിതാ മോഷണവും അതിന് പിന്നാലെയുണ്ടാകുന്ന വിവാദങ്ങളുമാണ് എവിടെയും ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ദീപയ്‌ക്കെതിരെ പ്രമുഖരും രംഗത്തെത്തിയിരിക്കുന്നു. ദീപയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളില്‍ സിപിഎമ്മും ഉള്‍പ്പെടുന്നുണ്ട്. ദീപയെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന പ്രചാരണം സി.പി.എം. കേന്ദ്രങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

സാഹിത്യകാരിയും കോളജ് അധ്യാപികയുമായ റോസി തമ്പിയുടെ വിമര്‍ശനമാണ് സി.പി.എമ്മിനെതിരേയും തിരിഞ്ഞത്. സോഷ്യല്‍ മീഡിയയാകട്ടെ ഇത് കൊട്ടിഘോഷിക്കുകയും ചെയ്തു. ‘ദീപ, നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി കൂടെയുണ്ടാകും. അതുകൊണ്ടു നിങ്ങള്‍ക്കെതിരായി പറയാന്‍ ബുദ്ധിയുള്ള ആരും ശ്രമിക്കില്ല. മലയാള സാഹിത്യരംഗത്ത് ഇന്നൊരാള്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നെങ്കില്‍ അയാള്‍ക്ക് കൃത്യമായും ഇടതുപക്ഷ പിന്തുണ ആവശ്യമുണ്ട് എന്നാണ് റോസി തമ്പി പ്രതികരിച്ചത്. അതുകൊണ്ട് മൗനം പാലിക്കുകയാണു നല്ലതെന്ന് ബുദ്ധിയുള്ള, അല്‍പം പ്രശസ്തരായ എല്ലാ എഴുത്തുകാര്‍ക്കും അറിയാം. അതു കൊണ്ട് അവര്‍ ഒന്നുകില്‍ മൗനം പാലിക്കും അല്ലെങ്കില്‍ എഴുതിത്തന്ന വ്യക്തിയെ ക്രൂശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപ മോഷ്ടാവല്ലെന്നും സംഘപരിവാറിനെ കിടിലം കൊള്ളിക്കുന്ന എഴുത്തുകാരിയാണെന്നും കലേഷിനെപ്പോലെ മികച്ച കവിയുടെ കവിത തിരിച്ചറിയാന്‍ പറ്റിയില്ലെന്ന വീഴ്ച പറ്റരുതായിരുന്നു എന്നും സി. രാവുണ്ണി എഴുതിയതിനോടുള്ള പ്രതികരണം കൂടിയായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പത്‌നി കൂടിയായ ബിന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

Top