ദീപികയ്ക്കും റണ്‍വീറിനും ആശംസ നേര്‍ന്ന് കോണ്ടം കമ്പനികള്‍

ഒരു വ്യത്യസ്ത വിവാഹ ആശംസയാണ് ആരാധകരെ ഞെട്ടിച്ചിരുക്കുന്നത്. വിചിത്രമായ രീതിയില്‍ തമാശയോടെ ഇരുവര്‍ക്കും കോണ്ടം കമ്പിനികളാണ് ആശംസകള്‍ നേര്‍ന്നത്. പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സാണ് ആശംസയിലൂടെ ദീപ് വീര്‍ ആരാധകരെ ഞെട്ടിച്ചത്. ഔദ്യോഗികമായി അതില്‍ മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞങ്ങള്‍ നിങ്ങളെ പൊതിഞ്ഞു വെക്കും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. മാന്‍ഫോഴ്സ് കോണ്ടമാണെങ്കില്‍ അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഞ്ച് തരത്തിലുള്ള കോണ്ടങ്ങളാണ് അതിലുള്ളത്. അതില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആശംസ ഇരുവരുടേയും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയാണോ ആശംസ നേരുന്നത് എന്നായിരുന്നു ആരാധകര്‍ ചോദിയ്ക്കുന്നത്. ഇന്നലെ കൊങ്കിണി ആചാര പ്രകാരം വിവാഹിതരായ ഇരുവരും ഇന്ന് നടക്കുന്ന ചടങ്ങില്‍ സിന്ധി ആചാരപ്രകാരവും വിവാഹം കഴിക്കും. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

Top