വിവാഹിതയായിട്ടും തുണിയുടെ ഇറക്കം കുറയുകയാണ്; ബിക്കിനി ഫോട്ടോഷൂട്ടിന് വിമര്‍ശനം

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് വിമര്‍ശനപ്പെരുമഴ. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളാണ്. ‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?, ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ‘ എന്നൊക്കെ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍ക്കു പോസ് ചെയ്ത ദീപികയെ അപൂര്‍വം ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു. വിമര്‍ശകരോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ തെന്നിന്ത്യന്‍ നടി സമന്തയും സമാന രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടര്‍ന്ന് നടന്ന വിവാഹസല്‍ക്കാരങ്ങളും വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

Latest
Widgets Magazine