ദീപ്‌വീര്‍ വിവാഹച്ചിത്രങ്ങള്‍ പുറത്തുവിട്ടു; പ്രണയജോഡികളുടെ ചിത്രങ്ങള്‍ നെഞ്ചിലേറ്റി ആരാധകര്‍

ആരാധകര്‍ ഏറെ കാത്തിരുന്ന ദീപിക രണ്‍വീര്‍ വിവാഹം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. മാധ്യമപ്രവര്‍ത്തകരെ പോലും അടുപ്പിക്കാതെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ നവദമ്പതികള്‍ തന്നെ പുറത്തുവിട്ടു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എവിടെയും ഈ ചിത്രങ്ങളാണ്.

കൊങ്കണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ദീപിക ചുവപ്പും സ്വര്‍ണവും കലര്‍ന്ന സാരിയിലാണ് എത്തിയത്. രണ്‍വീര്‍ വെള്ളയും സ്വര്‍ണവും കലര്‍ന്ന ഷെര്‍വാണിയാണ് ധരിച്ചിരുന്നത്. സിന്ധി ആചാര പ്രകാരമുള്ള ചടങ്ങില്‍ ചുവന്ന കാഞ്ചീവരം ഷെര്‍വാണിയായിരുന്നു രണ്‍വീറിന്റെ വേഷം. ചുവന്ന തലപ്പാവും അണിഞ്ഞിരുന്നു. ചുവന്ന ലെഹങ്കയിലാണ് ദീപിക എത്തിയത്. സബ്യസാചിയാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറ്റലിയിലെ ലേക്ക് കമോയില്‍ ആണ് സ്വപ്‌ന വിവാഹം നടന്നത്. മുംബൈയിലും ബംഗലുരുവിലുമായി രണ്ടു വിവാഹ സത്കാരച്ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Top