കീരീനകപൂറിന് പത്ത് കോടി; ദീപിക പദുക്കോണിന് 8 കോടി ബോളിവുഡ് സുന്ദരിമാരുടെ പ്രതിഫലം ഇങ്ങനെ

ബോളിവുഡിലെ സൂപ്പര്‍ ഗ്ലാമര്‍ താരം കരീനകപൂറിന്റെ പ്രതിഫലം മറികടക്കാന്‍ ആര്‍ക്കുമായില്ല. വിവാഹം കഴിഞ്ഞ് കുടുംബിനിയായിട്ടും താര സുന്ദരിക്ക് ഇപ്പോഴും സിനിമാ മാര്‍ക്കറ്റില്‍ കോടികളുടെ വിലയാണ്. സിനിമയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരിയും സെയിഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂറിന് പ്രായവും വിവാഹവും ഒന്നും തന്റെ താര മൂല്യത്തിനു ഒരു തടസമാവുന്നില്ല.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി എന്ന പേര് കരീനയ്ക്ക് മാത്രം സ്വന്തമാണ്. 9 മുതല്‍ 10 കോടി വരെയാണ് കരീന ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപിക പദുക്കോണാണ് തൊട്ടുപിന്നില്‍, 8 മുതല്‍ 9 കോടി വരെയാണ് ദീപികയുടെ പ്രതിഫലം. പ്രിയങ്ക ചോപ്രയുടെയും പ്രതിഫലവും ഈ റേഞ്ചില്‍ തന്നെയാണ്. ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡിലെ ബോള്‍ഡ് നടിയുമായ വിദ്യാ ബാലന്റെ പ്രതിഫലം 6 മുതല്‍ 7 കോടി രൂപയാണ്. കത്രീന കൈഫും 6 മുതല്‍ 7 കോടി വരെയാണ് വാങ്ങുന്നത്.കരീന സല്‍മാന്റെ നായികയായ ബജ്രംഗീ ഭായിജാന്‍ വന്‍ ഹിറ്റിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുകയാണ്.

Top