
പട്ടിയുമായി ദിവസവും കുളിമുറിയിലേക്ക് അവസാനം സിസിടിവി ദൃശ്യങ്ങൾ പണികൊടുത്തു. നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കാവൽക്കാരനെ കോളനിവാസികൾ പിടികൂടി. മുംബൈയിൽ സ്വകാര്യ ഹൗസിംഗ് കോളനിയിലെ നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കാവൽക്കാരനെ കോളനിവാസികൾ പിടികൂടി. 41കാരനായ രാം നരേഷ് ഇനിയാണ് പിടികൂടിയത്. പ്രദേശത്തുള്ള സാമൂഹിക പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ റാം നരേഷിന്റെ ഐപിസി സെക്ഷൻ 377 വകുപ്പ് പ്രകാരം കേസെടുത്തു. അഷ്മിത ദേശ് മുഖ് എന്ന ഹൗസിംഗ് കോളനി സെക്രട്ടറി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ഇടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ദിവസവും വൈകിട്ട് ജോലികഴിഞ്ഞ് പോകുന്നതിന് മുമ്പ് രാം നരേഷ് എന്ന കാവൽക്കാരൻ കോളനിയിലെ ഒരു വളർത്തുനായയുമായി കുളിമുറിയിലേക്ക് കയറിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോളനി നിവാസികൾ ചേർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ നായയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ക്ഷീണിതനായ നായക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. യോനി ഭാഗത്തിന് നീര് വച്ചിട്ടുമുണ്ട്.