ബിരിയാണി കടകളിലേക്ക് പട്ടിയിറച്ചി !..ട്രെയിനില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി പിടികൂടി.ആടുബിരിയാണികളിൽ പട്ടിയിറച്ചിയെന്നു സംശയം

ചെന്നൈ: ആട് ബിരിയാണി പട്ടിയിറച്ചികൊണ്ടാണോ ഹോട്ടലുകൾ ഉണ്ടാക്കുന്നത് ? സംശയം ഉയരുന്ന സംഭവം ഉണ്ടായിരിക്കയാണ് .ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പട്ടിയിറച്ചി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.രാജസ്ഥാനില്‍ നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനിലാണ് തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ചനിലയില്‍ പട്ടിയിറച്ചി റെയില്‍വേ പൊലീസ് കണ്ടെടുത്തത്.

രണ്ടു പെട്ടികളിലായി ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് ഉണ്ടായിരുന്നത്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.വിവരം ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്ന് കരുതപ്പെടുന്നു.

ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ വില്‍പന നടത്തുന്നതായി അധികൃതര്‍ക്ക് ഈയിടെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ട്രെയിനില്‍നിന്ന് പട്ടിയിറച്ചി ശേഖരം പിടികൂടിയത്.

Top