ദില്ലി പിടിക്കാൻ ബിജെപിയുംആം ആദ്മിയും!!മത്സരിക്കും മുന്‍പേ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്!.. പ്രചാരണത്തിന് അണികളില്ല,നയാ പൈസയില്ല, ദില്ലിയിലേക്ക് തിരിഞ്ഞ് നോക്കാതെ കോൺഗ്രസ് നേതൃത്വം!

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുതിക്കുകയാണ്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ദില്ലിയില്‍ നേരിട്ടുളള പോരാട്ടം.ആദ്യം മുന്നിൽ നിന്നിരുന്ന ആംആദ്മി പാർട്ടി പിറകിലായിരിക്കയാണ്.അമ്പേ തകർന്നിരുന്നു ബിജെപി ഭരണം പിടിക്കുമെന്നു വരെ ആയ പോരാട്ടത്തിൽ ആണ് .ബിജെപിയുടെയും ആം ആദ്‌മിയുടെയും നേതാക്കള്‍ ദിവസവും പരസ്പരം കൊമ്പുകോര്‍ക്കുന്നു, പുതിയ വിവാദങ്ങളുണ്ടാകുന്നു.എന്നാല്‍ 15 വര്‍ഷം ദില്ലി ഭരിച്ച പാര്‍ട്ടിയായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിശബ്ദരാണ്. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ദില്ലിയില്‍ എത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുവേ തണുപ്പന്‍ മട്ടാണ്. മത്സരിക്കും മുന്‍പേ കോണ്‍ഗ്രസ് തോല്‍വി അംഗീകരിച്ചത് പോലെയാണ് കാര്യങ്ങള്‍. അതിന് കാരണങ്ങളുമുണ്ട്.

2015ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുളള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അന്ന് ബിജെപിക്ക് കിട്ടിയത് വെറും 3 സീറ്റുകളായിരുന്നു. ദില്ലി ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. ഇത്തവണ ആപ്പും ബിജെപിയും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വന്‍ വീറും വാശിയുമാണ് കാഴ്ച വെക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കോ നേതാക്കള്‍ക്കോ ദില്ലിയില്‍ വലിയ താല്‍പര്യമേ ഇല്ലാത്തത് പോലെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയും ആപ്പും വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസിലാകട്ടെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുളളൂ എന്നിരിക്കിലും താരപ്രചാരകരായ ഗാന്ധി കുടുംബത്തിലെ ആരും ഇതുവരെ ദില്ലിയെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.

നടിയും നേതാവുമായ നഗ്മ, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് എന്നിവര്‍ മാത്രമാണ് കോണ്‍ഗ്രസ് ക്യാമ്പിലെ പ്രമുഖ മുഖങ്ങള്‍. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും ദില്ലിയിലെത്തിയേക്കും. കോണ്‍ഗ്രസിന്റെ ഈ തണുപ്പന്‍ പ്രകടനത്തിന് ഫണ്ടില്ലായ്മയും നേതൃത്വത്തിന്റെ താല്‍പര്യം ഇല്ലായ്മയും പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് രാഷ്ട്രീയവും അടക്കം പല കാരണങ്ങളുമുണ്ട്.

നേതാക്കള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് വന്‍ വെല്ലുവിളിയാണ്. ദില്ലി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പാര്‍ട്ടിയുടെ പ്രചാരണ കമ്മിറ്റി തലവന്‍ കീര്‍ത്തി ആസാദും രണ്ട് വഴിക്കാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലേക്ക് ആസാദിന് ക്ഷണമുണ്ടായിരുന്നില്ല. ചടങ്ങിനെ കുറിച്ച് ആസാദിനെ അറിയിച്ചത് പോലുമില്ലെന്ന് ആരോപണം ഉയരുന്നു.

സുഭാഷ് ചോപ്രയ്ക്ക് എതിരെ സോണിയാ ഗാന്ധിക്ക് കീര്‍ത്തി ആസാദ് പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കപ്പെട്ടുവെന്നും ആപ്പിനെ പ്രതിരോധിക്കാന്‍ താന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു എന്നുമാണ് ആരോപണം. രണ്ട് പരസ്യ കമ്പനികളെ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പോക്കറ്റ് കാലിയാണ് എന്നതാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിയിലാക്കിയ മറ്റൊരു ഘടകം. പാര്‍ട്ടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കാര്യമായ തിരഞ്ഞെടുപ്പ് ഫണ്ടൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം. സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്ക് പണം ചിലവിട്ടാണ് പ്രചാരണം നടത്തുന്നത്. 27 ലക്ഷം രൂപയാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും നല്‍കേണ്ടത്. എന്നാല്‍ പലര്‍ക്കും പത്ത് ലക്ഷം പോലും കിട്ടിയിട്ടില്ല.

ഗാന്ധി കുടുംബത്തിലെ താര പ്രചാരകര്‍ തിരിഞ്ഞ് നോക്കുന്നില്ല എന്നതും കോണ്‍ഗ്രസിനെ ചിത്രത്തില്‍ നിന്ന് മായ്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അസുഖ ബാധിതയായി ചികിത്സയിലാണ് എന്നതിനാല്‍ പ്രചാരണത്തിന് എത്തില്ല. പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ദില്ലിയില്‍ പ്രചാരണത്തിന് എത്തിയേക്കില്ല. കാരണം ദില്ലിയില്‍ പ്രിയങ്ക പ്രചാരണത്തിന് എത്തി കോണ്‍ഗ്രസ് തോറ്റാല്‍ ഇമേജിനെ ബാധിക്കുമെന്നാണ് ആശങ്ക. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വരും ദിവസങ്ങളില്‍ എത്തിയേക്കുമെന്നാണ് സൂചന.

Top