നാണം കെട്ട് കോൺഗ്രസ് !! വോട്ട് മരിച്ചെന്ന ആരോപണവും!!രാജ്യ തലസ്ഥാനത്ത് ചിത്രത്തില്ലാതെ കോണ്‍ഗ്രസ്. ആം ആദ്‍മി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി !!

ന്യുഡൽഹി:രാജ്യ തലസ്ഥാനത്ത് തകർന്നടിഞ്ഞു കോൺഗ്രസ് !ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോൺഗ്രസ്‌ ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നൽകുന്നത്. ബിജെപിയുടെ വർഗീയ അജണ്ടക്കെതിരായ ആം ആദ്മി പാർട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്. വോട്ടേണ്ണല്‍ ഒരു മണിക്കൂറിനടുത്തേക്ക് അടുക്കുമ്പോള്‍ ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലത്തിന് സമാനമാണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം. പാര്‍ട്ടി പ്രതീക്ഷിച്ച പല മണ്ഡലത്തിലും തുടക്കില്‍ യാതൊരു വിധ ചലനങ്ങളും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 56 ഇടത്താണ് ആംആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 14 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബെല്ലിമാരണ്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ദില്ലി. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പിലെ ആംആദ്മി പടയോട്ടത്തിന് മുന്നില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. സമാനമായ അവസ്ഥയിലേക്ക് ഇത്തവണയും കോണ്‍ഗ്രസ് പോവുന്നുവെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടുമായി സഖ്യം രൂപികരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനായിരുന്നു കോണ്‍ഗ്രസിന്‍റെ തീരുമാനം. ആര്‍ജെഡി മാത്രമായിരുന്നു ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ ഏക സഖ്യകക്ഷി. കോണ്‍ഗ്രസ് 64 സീറ്റിലും ആര്‍ജെഡി 4 സീറ്റിലുമായിരുന്നു മത്സരിച്ചത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം വിട്ടു വീഴ്ച്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെടിഎസ് തുള്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്‍റെ വിജയമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.

ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം വിട്ടു വീഴ്ച്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെടിഎസ് തുള്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്‍റെ വിജയമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.നേരത്തെ ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top