ന്യുഡൽഹി:ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 57.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എട്ട് എക്‌സിറ്റ് പോളുകൾ 51 സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്ന് പ്രവചിച്ചപ്പോൾ ബിജെപിക്ക് 18 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ ഇപ്‌സോസ് സര്‍വേ. എഎപിക്ക് 44 സീറ്റ് വരെ നേടാനാവുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. അതേസമയം ബിജെപി വലിയ തിരിച്ചടി നേരിടും. 26 സീറ്റില്‍ ബിജെപി ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം നേതാ-ന്യൂസ് എക്‌സ് സര്‍വേയില്‍ എഎപി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 11 മുതല്‍ 17 സീറ്റ് നേടും. കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
അതേസമയം പശ്ചിമ ദില്ലിയില്‍ എഎപി പത്ത് സീറ്റുകള്‍ വരെ നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപി പരമാവധി ഒരു സീറ്റ് വരെ മാത്രമേ നേടൂ. എഎപി 57 ശതമാനം വോട്ട് നേടും. ബിജെപി 35 ശതമാനം നേടും. കോണ്‍ഗ്രസ് വെറും നാല് ശതമാനം വോട്ടിലേക്ക് വീഴും. റിപബ്ലിക്ക് ജന്‍ കി ബാത്ത് സര്‍വേയിലും എഎപിക്ക് കനത്ത മുന്നേറ്റമാണ് പ്രവചിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിന് വീണ്ടും ദില്ലിയില്‍ നാണക്കേട്. ഇത്തവണയും കോണ്‍ഗ്രസ് സീറ്റൊന്നും നേടില്ലെന്നാണ് സുപ്രധാന സര്‍വേകളെല്ലാം പ്രവചിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാല എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസ് അട്ടിമറി നടത്തുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ അതെല്ലാം എക്‌സിറ്റ് പോളുകളില്‍ തകര്‍ന്നിരിക്കുകയാണ്. ഇന്ത്യ ടിവി-സിവോട്ടര്‍, ഇന്ത്യാ ടുഡേ സിസെറോ, എബിപി നീല്‍സന്‍, ടുഡേയ്‌സ് ചാണക്യ, ആക്‌സിസ്, ന്യൂസ് നാഷന്‍, എന്നിവര്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രവചിച്ചത്.
വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ കാണാം :
ടിവി9 ഭാരത്‌വർഷ്
എഎപി- 54, ബിജെപി-15, കോൺഗ്രസ്- 1
എബിപി ന്യൂസ് സി-വോട്ടർ
എഎപി- 49-63, ബിജെപി- 5-19, കോൺഗ്രസ്- 0-4
ജൻ കി ബാത്ത്
എഎപി- 51-52%, ബിജെപി-38-40%, കോൺഗ്രസ്-4-5%, മറ്റുള്ളവ- 5%
ഇന്ത്യ ന്യൂസ് നേഷൻ
എഎപി- 55, ബിജെപി- 14, കോൺഗ്രസ്- 1
സുദർശൻ ന്യൂസ്
എഎപി- 40-45, ബിജെപി – 24-48, കോൺഗ്രസ് – 2-3
ഡൽഹിയിൽ 1.47 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 70 അസംബ്ലി മണ്ഡലങ്ങളിലായി 672 പേരാണ് ജനവിധി തേടുന്നത്. ഡൽഹിയിൽ അധികാരത്തിലേറാൻ 36 സീറ്റുകളാണ് വേണ്ടത്.
കോണ്‍ഗ്രസ് ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ദില്ലിയില്‍ വട്ടപൂജ്യമാവുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അതിന് മുമ്പ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മോശം നേട്ടം കോണ്‍ഗ്രസ് ആദ്യം നേടിയത്. പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ആവര്‍ത്തിക്കുമെന്നാണ് പ്രവചനം.
ദില്ലിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് യാതൊരു പ്രതീക്ഷയും ദില്ലിയിലില്ലെന്ന് വ്യക്തമായിരുന്നു. ഏറ്റവും മോശം പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവസാന നിമിഷമാണ് പ്രചാരണത്തിന് എത്തിയത്. നല്ലൊരു നേതാവിന്റെ അഭാവും കോണ്‍ഗ്രസിനുണ്ടായിരുന്നു. ഷീലാ ദീക്ഷിതിന്റെ അഭാവവും കോണ്‍ഗ്രസിനെ ബാധിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇത്തവണ അത് പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആംആദ്മി പാര്‍ട്ടിക്കാണ് ആധിപത്യം പ്രവചിക്കുന്നത്. എഎപിക്ക് സീറ്റ് കുറഞ്ഞാലും ഭൂരിപക്ഷം നേടുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചത്. എന്നാല്‍ ഷഹീന്‍ബാഗ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയ ബിജെപിക്ക് ഇത്തവണ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.