ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേർക്ക് പരിക്കേറ്റു.സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും കാറുകളിലും ആയിരുന്നു .അക്രമികള്‍ ആംബുലന്‍സുകള്‍ തടയുന്നതാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് തടസമാകുന്നതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റവരെ പോലും അതിവേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും വിവരമുണ്ട്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായ സ്ഥലത്തുവച്ച് വലതുകൈക്ക് പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്.ഖുറേജി ഖാസ് പ്രദേശത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൈഫ് (32)നെ വാനില്‍ കയറ്റിയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ കൈഫ് വാഹനം നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മുപ്പതോളം പേര് കൈഫിനുനേരെ കല്ലെറിഞ്ഞു.രാവിലെ 11ന് വെടിയേറ്റ 14 വയസുകാരനെ വൈകിട്ട് നാലുവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് മാധ്യമ പ്രവർത്തകരുടെ ഇടപെടലിനേത്തുടർന്ന് പോലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം കലാപം നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചു.അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നൽകി യിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച നിശ്ചയിച്ച കേരള സന്ദർശനം റദ്ദാക്കിയിരുന്നു.ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു.സംഘർഷങ്ങൾക്കിടെ നിർത്തി വച്ച മെട്രോ സർവീസുകൾ പുനരാരംഭിച്ചതായി ഡൽഹി മെട്രോ റയിൽ കോർപറേഷൻ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കും.
ഡൽഹി സംഘർഷം സംബന്ധിച്ച ഹർജിയിൽ അർധരാത്രിയിൽ ഡൽഹി ഹൈക്കോടതി വാദം കേട്ടിരുന്നു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി പോലീസിനോട് കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് വീണ്ടും പരിഗണിക്കും.