അതിരുവിട്ട ഭര്‍ത്താവിന് മൂക്ക്കയറിട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ; വിമര്‍ശനം ലൈംഗീക പീഡനക്കേസിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ആം ആദ്മി നേതാവ് നവീന്‍ ജയ്ഹിന്ദിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഭാര്യയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മലിവാള്‍. ഭര്‍ത്താവിന്റെ അതിരുവിട്ട പ്രസ്താവനയാണ് സ്വാതിയെ ചൊടിപ്പിച്ചത്.

ഹരിയാണ കൂട്ട ബലാത്സംഗ കേസിലെ ഇരയ്ക്ക് രണ്ട് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള ഹരിയാണ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു നവീനിന്റെ വിവാദ പ്രസ്താവന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്ത് പേരാല്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന ഏത് ബി.ജെ.പി നേതാവിനും താന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന നവീനിന്റെ പ്രസ്താവനക്ക് എതിരെയാണ് സ്വാതി വിമര്‍ശനമുന്നയിച്ചത്. നവീനിന്റെ കോപവും വേദനയും മനസ്സിലാക്കാന്‍ കഴിയുമെങ്കിലും പ്രസ്താവന അപലപനീയമാണെന്നും സ്വാതി പറഞ്ഞു.

ഇത്തരം നിലപാടുകള്‍ക്കെതിരെ കോപം വരുന്നത് സ്വാഭാവികമാണ്. പക്ഷെ പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ നവീനെ പോലുള്ളവര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ പറയുന്ന ഓരോ വാക്കുകളെ കുറിച്ചും നിങ്ങള്‍ ബോധവാനായിരിക്കണം. സ്വാതി കൂട്ടിച്ചേര്‍ത്തു.

കൂട്ട ബലാത്സംഗ കേസിലെ ഇരയായ 19 വയസ്സുകാരിയുടെ കുടുംബം ഹരിയാണ സര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയുടെ ചെക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

രണ്ട് ലക്ഷമാണോ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വില എന്നായിരുന്നു ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ നവീന്‍ ചോദിച്ചത്. ഹരിയാണ മുഖ്യമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നതായും നവീന്‍ പറഞ്ഞിരുന്നു. ക്രമസമാധാന പാലനത്തിലും സ്ത്രീ സുരക്ഷ ഒരുക്കുന്നതിലും ഹരിയാണ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും നവീന്‍ ആരോപിച്ചു.

Top