പനി ബാധിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കിയില്ല; കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു

up-fater

കാണ്‍പൂര്‍: പനി ബാധിച്ച് ബോധമില്ലാതെ ആശുപത്രിയിലെത്തിച്ച ബാലന് ചികിത്സ ലഭിച്ചില്ല. മണിക്കൂറുകളോളം കാത്തുനിന്ന് ഒടുവില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകവെ കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു.

മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുന്നതിന് ആംബുലന്‍സും വിട്ടുനല്‍കിയില്ല. ഉത്തര്‍പ്രദേശിലെ ലാല ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് പനി ബാധിച്ച് അവശനിലയിലായ പന്ത്രണ്ടുകാരനായ അന്‍ഷിനെയും എടുത്തുകൊണ്ട് പിതാവ് സുനില്‍ കുമാര്‍ എത്തിയത്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ഇവിടെ കാത്തുനിന്നു. എന്നാല്‍ അധികൃതര്‍ പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് 250 മീറ്റര്‍ അകലെയുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മകനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അതിനും തയ്യാറായില്ല. ഇതോടെ മകനേയും തോളിലിട്ട് സുനില്‍കുമാര്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് നടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രാമധ്യേ പിതാവിന്റെ തോളില്‍ കിടന്ന് അന്‍ഷ് മരിച്ചു. ഇതറിയാതെ യാത്ര തുടര്‍ന്ന് പിതാവ് അരമണിക്കൂര്‍ പിന്നിട്ട് അശുപത്രിയില്‍ എത്തി. അവിടെ നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് വീട്ടിലേക്ക് മടങ്ങി. സുനില്‍ കുമാറിനെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല.

കഴിഞ്ഞ ദിവസം ഒഡീഷയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹവും ചുമന്ന് 10 കിലോമീറ്ററോളം ഭര്‍ത്താവും മകളും നടന്നത് വാര്‍ത്തയായിരുന്നു. മധ്യപ്രദേശില്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി ആറു കിലോമീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തിയ സംഭവവും പുറത്തുവന്നിരുന്നു. ദിവസവും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരില്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അവഗണന തുടരുകയാണ്.

Top