ബന്ധുക്കള്‍ പറയുന്നു ആ കൊടും ക്രൂരതയ്ക്ക് പിന്നില്‍ അയാൾ തന്നെയെന്ന്..

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറന്‍സിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്നാണ് അവരുടെ നിഗമനം. ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കില്‍ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാല്‍ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മാത്രമല്ല മൃതശരീരത്തിന് 27 കിലോ മാത്രം ഭാരമായിരുന്നതിനാല്‍ 190 സെന്റിമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് വളരെ നേരത്തെ മൃതദേഹം പൊങ്ങുമായിരുന്നു. മുങ്ങി മരിച്ചപ്പോള്‍ തന്നെ ദേവനന്ദ ചെളിയില്‍ താഴ്ന്നുപോകാനും ഇടയുണ്ടെന്നും വിലയിരുത്തുന്നു.

Top