ദേവനന്ദയുടെ മരണം: കാല്‍തെറ്റി വീണതല്ലെന്ന് തറപ്പിച്ച് നാട്ടുകാര്‍, സംശയിക്കുന്ന യുവാവ് ആര്? സംശയങ്ങള്‍ ചുരുളഴിയുന്നു

ദേവനന്ദയുടെ മരണം സ്വാഭാവിക മരണമല്ലെന്ന് തറപ്പിച്ച് പറയുകയാണ് നാട്ടുകാരും ബന്ധുക്കളും. ആരോ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സംശയങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അഴിക്കുകയാണ് അന്വേഷണ സംഘം. ഈ കുഞ്ഞ് വീണു മരിച്ചതോ അതോ കൊലപാതകമോ? 63 പേരെ ഇതിനകം പോലീസ് ചോദ്യംചെയ്തു. അധ്യാപകരെയും ദേവനന്ദയുടെ കൂട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കളെയും തുടങ്ങി പോലീസ് എല്ലാ പഴുതുകളുടച്ചാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. പൊലീസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും പുറത്തുവിട്ട സംശയങ്ങള്‍ ഓരോന്നോരോന്നായി ചുരുളഴിച്ച് മടക്കി വയ്ക്കുകയാണ് പൊലീസ് .

അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്നാണെന്ന് പോലീസ് പറയുന്നതെങ്കിലും വ്യക്തമായൊരു വഴിത്തിരിവ് ഇനിയും ഉണ്ടായിട്ടില്ല.സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കഥകള്‍ക്കും പഞ്ഞമില്ല. പണ്ടൊരിക്കല്‍ ദേവനന്ദയെ കാണാതായപ്പോള്‍ കുട്ടി ഓടിവന്ന സാഹചര്യം ഏറെ സംശയിക്കേണ്ടതുണ്ടെന്ന് ഒരു വാദമുണ്ട്. അത്തരത്തില്‍ പോലീസ് ആഴത്തില്‍ പഠിച്ചാല്‍ പിന്നില്‍ ആരോ ഉണ്ടെന്ന തോന്നലാണ് നാട്ടുകാര്‍ക്കുള്ളത്. ചില ഓണ്‍ലൈണ്‍ മാധ്യമങ്ങളില്‍ ഒരു ചെറുപ്പക്കാരനെപ്പറ്റിയും കഥകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യങ്ങളൊന്നും തള്ളാനോ കൊള്ളാനോ പൊലീസ് തയ്യാറായിട്ടില്ല. പോലീസ് നായ പോയ വഴി ഇപ്പോഴും സംശയം ജനിപ്പിച്ചുതന്നെ പോലീസിന് മുന്നിലുണ്ട്. വലിയ ഒഴുക്കില്ലാതിരുന്നിട്ടും ദേവനന്ദ വീണിടത്തല്ല മൃത ശരീരം കണ്ടെത്തിയതെന്ന ആരോപണങ്ങളും പോലീസിനെ വല്ലാതെ കുഴയ്ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്രീയമായ തെളിവുകള്‍ പൂര്‍ണമാകാന്‍ ഫോറന്‍സിക് ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിലൂടെ മാത്രമെ കഴിയു. ഫോറന്‍സിക് ഡോക്ടമാരുടെ അന്തിമ റിപ്പോര്‍ട്ട് കൂടി പോലീസിന് കിട്ടിയാലെ ഇക്കാര്യത്തിലൊരു തീര്‍പ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാനാവു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കുറെ ദിവസങ്ങളായി റിപ്പോര്‍ട്ടിന്റെ പിന്നാലെയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പിന്നീട് നടത്തിയ പരിശോധനകളും , നേരത്തെ ശേഖരിച്ച ആന്തരികാവയത്തിന്റെ സാമ്ബിള്‍ എന്നിവ നോക്കിയായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക .ദേവനന്ദയുടേത് മുങ്ങി മരണമല്ല, കുട്ടിയെ പള്ളിക്കലാറ്റില്‍ തള്ളിയിട്ടതാകാമെന്ന ബന്ധുക്കളുടെ മൊഴി ഒട്ടൊന്നുമല്ല പൊലീസിന് കീറാമുട്ടിയാകുന്നത്. ഈ ആഴ്ച തന്നെ ഇതൊക്കെ പുറത്തറിയാനാകുമെന്നാണ് പോലീസിനും നാട്ടുകാര്‍ക്കുമുളള പ്രതീക്ഷ. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ എല്ലാ സാധ്യതകളും സമഗ്രമായി വിലയിരുത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടോ, വയറ്റിലുണ്ടായിരുന്ന ഭക്ഷണം, ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് , ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചാവും റിപ്പോര്‍ട്ട് നല്‍കുക.ഫോറന്‍സിക് മേധാവിയും സീനിയര്‍ പോലീസ് സര്‍ജനുമായ പ്രൊഫ.ശശികലയുടെ നേതൃത്വത്തിലുളള ഡോക്ടര്‍മാരാണ് ഫോറന്‍സിക് പരിശോധനാ ഫലം തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പോലീസിന് പലതും പറയാനും ചെയ്യാനുമുണ്ടാവും.

Top