ദേവനന്ദയെ കടത്തിയവന്‍ ആറ്റിലെറിഞ്ഞ് മുങ്ങി?

ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകള്‍ക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോര്‍ട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരല്‍ ചൂണ്ടല്‍ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. ഫൈനല്‍ റിപ്പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ തന്നെയാണ് പ്രാഥമിക റിപ്പോര്‍ട്ടിലുമുള്ളത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്നും വിഭിന്നമായ ഒരു റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ വരാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഫോറന്‍സിക് വിദഗ്ദരില്‍ നിന്നും ലഭിക്കുന്ന സൂചനകളും.

Top