
ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം പുരോഗിക്കുന്നു. ഫോറന്‍സിക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ വഴിയേ നീങ്ങുന്ന പോലീസ് ഒരാളിലേക്ക് മാത്രമായി സംശയം ചുരുക്കിയിട്ടുണ്ട്. ഇയാളിലേക്ക് അന്വേഷണം നീക്കി വസ്തുതാ പരിശോധന നടത്തിയാല്‍ മരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്.