
ഒരു പകലും രാത്രിയും നീണ്ട തിരച്ചിലിനും കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് ദേവനന്ദയെന്ന ഏഴു വയസുകാരിയുടെ ചേതനയറ്റ ശരീരം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നല്‍കേണ്ട സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍കൂടി ഇതോടൊപ്പമുണ്ട്. കാണാതാകുന്ന കുട്ടികളെക്കുറിച്ചു കേരളത്തിന്റെ നെഞ്ചിലുള്ള ആശങ്ക ദേവനന്ദയുടെ ദുരുഹ മരണത്തിലൂടെ വീണ്ടും തെളിയുന്നുമുണ്ട്. സമീപ കാലത്തായി കുട്ടികളെ കാണ്മാനില്ലെന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടക്ക് കേള്‍ക്കാറുണ്ട്.