തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി. പൊലീസ് ഉന്നതരുമായുംക്ലിഫ് ഹൌസിൽ നിർണായക കൂടിക്കാഴ്ചകൾ. പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തിന് ശേഷമാണ് ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടന്നത്. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങള്‍ ഡിജിപി ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ജോണ്‍ ബ്രിട്ടാസ് എംപിയും പങ്കെടുത്തു. ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷിനെയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി.
ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ വിവാദം ചൂടുപിടിച്ചിരിക്കെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ സ്വകാര്യ സന്ദര്‍ശനമായിരുന്നു നടന്നതെന്നും ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.
അതേസമയം എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നാണ് വി ഡി സതീശന്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ദൂതുമായാണ് ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.