ഗവർണറുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെ; പിണറായി സർക്കാർ മുട്ടുമടക്കുന്നു !!

തിരുവനന്തപുരം: പിണറായി സർക്കാർ ഗവർണർ ആരിഫ് മുഖമെദ് ഖാന് മുന്പിയൽ മുട്ടുമടക്കുന്നു.ഗവർണറുമായി തുറന്ന യുദ്ധത്തിലേക്ക് പോകുന്നത് ഭൂഷണമല്ല അത് കൂടുതൽ സങ്കീര്ണതയിലേക്ക് നയിക്കും എന്ന തിരിച്ചറിവ് സർക്കാരിന് ഉണ്ടായതായി സൂചന .മാത്രവുമല്ല ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം ശേഷിക്കുന്നത് അങ്ങനെയുള്ളപ്പോൾ ഗവർണറുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് പിണറായി സർക്കാർ. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ എണ്ണം കൂട്ടുന്നതിനായി കൊണ്ടു വരുന്ന ബില്ലിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ഇല്ലെങ്കിലുണ്ടാകുന്ന പ്രതിസന്ധിയും ഏറ്റുമുട്ടലിൽ നിന്നു പിൻവാങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു.

ഇന്നു തലസ്ഥാനത്തു തിരിച്ചെത്തുന്ന ഗവർണറിൽനിന്നു 2 നടപടികളാണു സർക്കാർ പ്രതീക്ഷിക്കുന്നത്. ഒന്ന്, പൗരത്വ നിയമത്തെ ചോദ്യം ചെയ്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച വിവരം തന്നെ അറിയിക്കാത്തതിനുള്ള വിശദീകരണം തേടൽ. രണ്ട്, കൂടുതൽ വ്യക്തത തേടി വാർഡ് വിഭജന ഓർഡിനൻസ് തിരിച്ചയയ്ക്കൽ.

പൗരത്വ നിയമക്കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ‌ നിയമോപദേശം തേടി വേഗം തന്നെ മറുപടി നൽകും. സംസ്ഥാന സർ‌ക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ കേസ് നൽകുമ്പോൾ തന്നെ അറിയിക്കേണ്ടതുണ്ട് എന്നാണ് ഗവർണറുടെ നിലപാട്. കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കമല്ല സുപ്രീംകോടതിയിലെ കേസെന്ന നിലപാടാകും ഗവർണർക്കുള്ള മറുപടിയിൽ സർക്കാർ സ്വീകരിക്കുക.

Top