പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ.

കോഴിക്കോട് : പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല എന്ന് വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ രംഗത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെയുണ്ടായ അതിക്രമത്തിൽ അതിശക്തമായ പ്രതിഷേധമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻനടത്തിയത് സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. . അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് സുരേന്ദ്രൻ പറഞ്ഞു.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഗവർണർക്കെതിരെ സി.പി.എം പ്രവർത്തകർ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്‌. കണ്ണൂരിൽ ഗവർണർക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല അതിക്രമമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവർക്കെതിരെ ഒരു നടപടിയും പിണറായി സർക്കാർ കൈക്കൊള്ളുന്നില്ല. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തടഞ്ഞവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ വിട്ടയയ്ക്കാനാണ് പൊലീസ് തയ്യാറായതെന്നും സുരേന്ദ്രൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരിൽ ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കിയില്ല. ഗവർണർക്കെിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ ഒത്താശയോടയാണെന്നും സുരേന്ദ്രൻ പറഞ്ഞു.. ബി.ജെ.പി മന്ത്രിമാർക്കും ഗവർണർക്കുമെതിരെ കരിങ്കൊടി സമരവും അതിക്രമവും തുടരുകയാണെങ്കിൽ പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല. ബി.ജെ.പി നേതാക്കൾക്ക് കരിങ്കൊടി ഒരു പുത്തരിയില്ല. ജനാധിപത്യത്തിൽ കരിങ്കൊടി കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോപ്രായമാണ് ഇരുവരും കാണിക്കുന്നത്. മന്ത്രിമാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് പൗരത്വഭേദഗതി നിയമം മാറ്റാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗവർണറുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് സുരക്ഷയൊരുക്കാൻ സര്‍ക്കാരിന് കഴിയില്ലെങ്കിൽ അത് തുറന്ന് പറയട്ടെ. കണ്ണൂരിലേക്ക് ആര്‍ക്കും പോവാൻ പറ്റില്ലെന്ന് സി.പി.എം നേതാക്കൾ പറഞ്ഞാൽ അത് നടക്കില്ല. ഗവർണറെ തെരുവിൽ നേരിടുന്ന പ്രാകൃത നടപടിയിൽനിന്ന് സി.പി.എം പിൻമാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.നാളെ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. കള്ളപ്രചാരണങ്ങൾക്കെതിരെ ശരിയായ നിലപാട് യോഗത്തിൽ വ്യക്തമാക്കും. കോൺഗ്രസാണ് രാജ്യത്ത് എൻ.പി.ആറിന് തുടക്കമിട്ടത്. തടങ്കൽ കേന്ദ്രങ്ങൾക്ക് തുടക്കമിട്ടതും കോൺഗ്രസാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അതിന്റെ പണം വാങ്ങി അത് നടപ്പാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇക്കാര്യത്തിൽ മുസ്ലീം സമുദായത്തോട് മാപ്പുപറയാൻ ഇരുവരും തയ്യാറാകണമെന്ന് സുരേന്ദ്രൻ പറഞ്ഞു

Top