കൊച്ചി: നൂറ്റിമുപ്പത് കോടിയോളം രൂപയുടെ തട്ടിപ്പില്‍ അഴിക്കുള്ളിലായ ധന്യമേരി വര്‍ഗിസിന്റെ കുടുബംഗംങ്ങള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല. ബിസിനിസ് സംബന്ധമായ കേസുകള്‍ ഉണ്ടെന്നറിയാമായിരുന്നെങ്കിലും ഇത്രയും ഗുരുതരമായ കേസാണെന്ന് അറിയില്ലായിരുന്നു വെന്നാണ് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
‘കേസ് ഇത്രയ്ക്കും സീരിയസാണെന്ന് അറസ്റ്റിന് ശേഷമാണ് അറിയുന്നത്. ചേച്ചിയുടെ അറസ്റ്റോടെ പപ്പയും മമ്മിയും കടുത്ത മാനസിക സംഘര്‍ഷത്തിലാണെ’ന്നും ധന്യയുടെ സഹോദരന്‍ ഡിക്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. സെയില്‍സ് ഹെഡ് മാത്രമായിരുന്ന ചേച്ചിക്ക് കമ്പനിയുടെ കടങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. നടി ആയതിനാല്‍, ചേച്ചിയുടെ ചിത്രങ്ങള്‍ കമ്പനിയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടു ണ്ടെന്നും ഡിക്സണ്‍ പറഞ്ഞു.
മാഗി ന്യൂഡില്‍സിനെതിരെയുള്ള കേസില്‍ ബ്രാന്‍ഡ് അബാസിഡറെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ്, ചേച്ചിക്കെതിരെയുള്ള കേസ്. വല്ലപ്പോഴും മാത്രമാണ് ധന്യേച്ചി കമ്പനിയില്‍ പോയിരുന്നത്. കമ്പനിയുടെ ബോര്‍ഡ് യോഗങ്ങളിലടക്കം ഒരു പ്രധാന മീറ്റിംഗുകളിലും ചേച്ചി ഇന്നുവരെ പങ്കെടുത്തിട്ടില്ലെന്നാണ് ഞങ്ങള്‍ക്കുള്ള അറിവ്. പിന്നെങ്ങനെയാണ് ചേച്ചിയെ പ്രതിയാക്കുക. ചേച്ചിക്ക് എതിരെയുള്ള ആരോപണങ്ങള്‍ എന്തെന്നോ, എഫ്.ഐ.ആറിലെ കുറ്റങ്ങള്‍ എന്താണെന്നോ ഞങ്ങള്‍ക്കറിയില്ല- ഡിക്‌സണ്‍ പറയുന്നു.
ഭര്‍ത്താവ് ജോണിന്റെ കുടുംബത്തില്‍ എന്തൊക്കെയോ, കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയാമായിരുന്നു. എന്നാലും ചേച്ചിയെ അവര്‍ മനഃപൂര്‍വ്വം കേസില്‍ പെടുത്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പക്ഷെ, ആ കമ്പനിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ചേച്ചി മുമ്പ് പറഞ്ഞിട്ടുണ്ട്. അവര്‍തന്നെയാകും ഇപ്പോഴുള്ള കേസിന് പിന്നെലെന്നുമാണ് ഞങ്ങളുടെ വിശ്വാസം. പലപ്പോഴായി കമ്പനി ആവശ്യത്തിനായി 19 ലക്ഷം രൂപ ചേച്ചിക്ക് ബാങ്ക് വായ്പയെടുത്ത് നല്‍കിയിരുന്നു. വായ്പയുടെ പലിശ മുടക്കം വരാതെ അടുത്ത കാലത്ത് വരെ അടച്ചതാണ്. ഈ കേസും പ്രശ്‌നങ്ങളും തുടങ്ങിയത് മുതല്‍ പലിശ മുടങ്ങിയിരിക്കുകയാണ്.
ചേച്ചിക്ക് മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നു. പക്ഷെ മുന്‍കൂര്‍ ജാമ്യം പോലും നിഷേധിച്ചാണ് ഇപ്പോള്‍ റിമാന്റില്‍ വിട്ടത്. ഭര്‍ത്താവ് ജോണ്‍ ജേക്കബിന്റെ കുടുംബം ചേച്ചിയെ പുറത്തിറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കമ്പനിയുടെ അഭിഭാഷകനോട് ആലോചിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. ചേച്ചി വീട്ടിലേക്ക് വിളിച്ചിട്ട് കുറച്ച് ദിവസങ്ങളായെന്നും ഡിക്‌സണ്‍ പറഞ്ഞു.
സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിയ കേസിലാണു ധന്യയും ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തി ലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് ആരോപണം.