നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യയും ദിലീപും പ്രണയിക്കാനൊരുങ്ങുന്നു; അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ ആരംഭിച്ചു

dileep-kavya

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത താരങ്ങളായ കാവ്യാ മാധവനും ദിലീപും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രണയ ചിത്രത്തിലാണ് ഇരുവരും എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷം ഒന്നിക്കുന്നത്. തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്ന ‘പിന്നെയും’ എന്നാണ്.

അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടചിയ സന്തോഷത്തിലാണ് ഇരുവരും. താരമായ ശേഷവും താന്‍ ചാന്‍സ് തേടി അടൂര്‍ ഗോപാലകൃഷ്ണനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. അടൂരിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ദിലീപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. 2008-ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളക്കു വിരാമമിട്ടാണ് പിന്നെയും എന്ന ചിത്രവുമായി അടൂര്‍ എത്തുന്നത്. ഒരു മാസത്തിനകം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ചിത്രത്തിന്റെ പൂജയും പ്രാരംഭ ചിത്രീകരണവും തിരുവനന്തപുരത്ത് നടന്നു.

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഈ ചിത്രത്തിന്റേതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും, താന്‍ നിരവധി തവണ ചാന്‍സ് ചോദിച്ചു ചെന്ന ഏക സംവിധായകന്‍ അടൂരാണെന്നും ദിലീപ് പറഞ്ഞു.

ശാസ്താംകോട്ടയാണു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്റ, രവി വള്ളത്തോള്‍, പ്രഫ. അലിയാര്‍, പി ശ്രീകുമാര്‍, ജോ സാമുവല്‍, സുധീര്‍ കരമന തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. മറാത്തി താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top