വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും മഞ്ജുവിനൊപ്പമായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസും സിനിമാപ്രേമികളും താരത്തിനൊപ്പമായിരുന്നു.
കഥകള്‍ തിരഞ്ഞെടുക്കുന്നതും സിനിമയെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനുമൊക്കെ ആരംഭിച്ചത് ഈ വരവിന് ശേഷമായിരുന്നുവെന്ന് മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞപ്പോഴും മകള്‍ അച്ഛനൊപ്പം പോയപ്പോഴും അമ്മയ്ക്കതിരെ പടയൊരുക്കവുമായി വനിതാ സംഘടന എത്തിയപ്പോഴുമൊക്കെ ഇവര്‍ മൗനത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞതും ഡബ്ലുസിസിയുടെ രൂപീകരണത്തില്‍ മുന്നില്‍ നിന്നതുമൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആ മൗനത്തിന് പിന്നിലെ കാരണമാണ് എല്ലാവരും തിരക്കുന്നത്.
ദിലീപുമായി മഞ്ജു സൗഹൃദത്തിലാണെന്നും കുടുംബത്തിലെ ചടങ്ങിലേക്ക് ദിലീപിനെ ക്ഷണിച്ചുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പല കാര്യങ്ങളുടെയും മുന്നില്‍ നിന്ന മഞ്ജു വാര്യര്‍ പിന്നീട് പിന്നണിയിലേക്ക് മറിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിയപ്പോള്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയ താരത്തിന് പിന്നീടെന്ത് സംഭവിച്ചുവെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് സഹപ്രവര്‍ത്തകരും സംശയങ്ങളുയര്‍ത്തിയിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും അറിഞ്ഞിട്ടും അവര്‍ മൗനം പാലിക്കുകയാണ്. ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ഇക്കാര്യം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കാര്യം ഒന്നുകൂടെ വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ടാണ് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിനേത്രികള്‍ രംഗത്തെത്തിയത്. അതിനു ശേഷം വനിതകള്‍ക്കായി ഒരു സംഘടന എന്ന ആശയം ഉരുത്തിരിഞ്ഞ് വരികയും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിക്കുകയും ചെയ്തു.
അന്ന് എല്ലാത്തിനും മുന്നില്‍ നിന്നത് മഞ്ജു വാര്യരായിരുന്നു. പില്‍ക്കാലത്ത് താരത്തിനെന്ത് പറ്റിയെന്നും സംഘടനയുമായി സഹകരിക്കുന്നില്ലേയെന്നുമുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. ദിലീപുമായി മഞ്ജു വാര്യര്‍ ഇപ്പോഴും അടുത്ത സൗഹൃത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. രാമലീല റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്‍വിവാദം അരങ്ങേറിയപ്പോള്‍ വ്യക്തികളോടുള്ള വൈരാഗ്യം സിനിമയോട് തീര്‍ക്കരുതെന്നുള്ള മഞ്ജു വാര്യരുടെ പ്രതികരണത്തില്‍ പലരും ഞെട്ടിയിരുന്നു.
രാമലീലയുടെ അതേ ദിനത്തിലാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തന്റെ സിനിമയുടെ ഭാവിയെക്കുറിച്ചോര്‍ത്തായിരിക്കാം അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് പിന്നാലെ വീണ്ടും പെണ്‍കുട്ടി ജനിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കിയത് ദിലീപ് തന്നെയായിരുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുഞ്ഞതിഥിയുടെ വരവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ദിലീപിനെ അഭിനന്ദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ചിരുന്നു. ദിലീപിന് പെണ്‍കുട്ടി ജനിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രികളായ റായ് ലക്ഷ്മി, തപ്‌സി പന്നു, രാകുല്‍ പ്രീത്, തുടങ്ങിയവരെത്തിയത്. മാധ്യമപ്രവര്‍ത്തക താരത്തെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെയായാണ് രൂക്ഷവിമര്‍ശനവുമായി ഇവരെത്തിയത്.
നടിമാരുടെ വിമര്‍ശനം കടുത്തപ്പോഴും മഞ്ജു വാര്യര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇത് പ്രചരിച്ചത്. കാവ്യയും ദിലീപും നൂലുകെട്ടിനായി മഞ്്ജു വാര്യരെ ക്ഷണിച്ചുവെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മഞ്ജു വാര്യരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും ഇവരെ ചടങ്ങിലേക്ക് വിളിച്ചതായി ദിലീപ് അഭിമുഖത്തിനിടയില്‍ പറഞ്ഞുവെന്നാണ് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ അത്തരത്തിലൊരു അഭിമുഖവും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ കാര്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും ജ്യോതിഷത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദിലീപ് കുട്ടിയുടെ നൂലുകെട്ടിനുള്ള സമയവും നോക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.