നീറ്റൊക്കെ അവള്‍ നീറ്റായി എഴുതിയിട്ടുണ്ട്; കിട്ടുമെന്ന് പ്രതീക്ഷയുമുണ്ട്; മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷയ്ക്ക് കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് അച്ഛന്‍ ദിലീപും.

മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണിക്കാര്യം. ദിലീപേട്ടാ മീനാക്ഷി നീറ്റ് എക്‌സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അവള്‍ നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പറഞ്ഞു. എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു. ചുരുക്കത്തില്‍ മകളെ സിനിമാ മേഖലയിലേയ്ക്ക് അയക്കാനില്ല, ഡോക്ടറാക്കാനാണ് തന്റെ തീരുമാനമെന്നാണ് ദിലീപ് നല്‍കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top