ഡോക്ടർ ആകാൻ മീനാക്ഷി; അമ്മ ആകാന്‍ പോകുന്ന കാവ്യയ്‌ക്കൊപ്പം മീനാക്ഷിയില്ല

കൊച്ചി:അമ്മയാകാൻ പോകുന്ന ദിലീപിന്റെ രണ്ടാമ ഭാര്യം കാവ്യയ്‌ക്കൊപ്പം ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയില്ല.ഡോക്ടർ ആകാനല്ല പഠനത്തിലാണ് മീനാക്ഷി. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേർന്നിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അച്ഛൻ എപ്പോഴും കൂടെയുണ്ട്.കാവ്യ മാധവന്റെ അച്ഛൻ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേര്‍ന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ അമ്മയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. ചെന്നൈയിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു.meenashi manju dilep

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.ഇക്കഴിഞ്ഞ മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.ദിലീപ്-കാവ്യ മാധവന്‍ താര ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് മലയാളസിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്തത്. കാവ്യാ മാധവൻ ഗർഭിണിയാണെന്നും പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളെന്നും കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top