തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് പല്ലിശ്ശേരി സൂചിപ്പിക്കുന്നത്. ഇക്കാര്യം അഭ്രലോകം കോളത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ദിലീപ് ഭക്തനായ സലിം ഇന്ത്യ അഡ്വ. ബി എ ആളൂര്‍ വഴി ഇടപെടല്‍ നടത്തുന്നു എന്നാണ് ആരോപണം. കേസില്‍ പള്‍സര്‍ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍. ആ ദൗത്യം അഡ്വ. ബി എ ആളൂര്‍ വഴിയാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. തൃശ്ശൂരുകാരനായ സലിം ഇടയ്ക്കിടെ കൊച്ചിയില്‍ വരുന്നുണ്ടെന്നും അവിടെ വെച്ച് അഡ്വ. ബിഎ ആളൂരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു. മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താന്‍ ബുദ്ധിപരമായ കളി കളിക്കുന്നു എന്നാണ് പല്ലിശ്ശേരി സംശയം പ്രകടിപ്പിക്കുന്നുത്. ഈ കളി ദിലീപ് ക്യാമ്പിനെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേസില്‍ നടക്കുന്ന കളികളെക്കുറിച്ച് പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെ:
കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് എന്റെ വിശ്വസ്തരില്‍ ഒരാള്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നു പറഞ്ഞ് സൂചന നല്‍കിയത് വിശ്വസിക്കാന്‍ പ്രയാസം തോന്നി. സലീം ഇന്ത്യയെക്കുറിച്ചാണ് പരാമര്‍ശം. സലീം ഇന്ത്യ തന്നെയാണോ എറണാകുളം നോര്‍ത്തില്‍ അതും അഡ്വ ബി.എ ആളൂരിന്റെ ഓഫീസിനു മുന്നില്‍ കണ്ടതെന്നു ചോദിച്ചപ്പോള്‍ സലീം ഇന്ത്യയെ പൊലിരിക്കും എന്നാണ് ലഭിച്ച മറുപടി. രണ്ടു ദിവസം കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു അതെ സലീം ഇന്ത്യയെ തന്നെയാണ് ഞാന്‍ കണ്ടത്. ദിലീപിനു വേണ്ടി ഉരുളുകയും വാദിക്കുകയും ചെയ്യുന്ന മണ്ടന്‍, ഇപ്പോഴും ദിലീപിനു വേണ്ടി കറിവേപ്പില പോലെ നടക്കുകയാണ്. ദിലീപ് ഇതുവരെ വിശ്വസിക്കാത്ത സലീം ഇന്ത്യ എന്തിനാണ് അയാള്‍ക്കു വേണ്ടി നടക്കുന്നത്? അതൊക്കെ മറ്റുള്ളവരെ പറ്റിക്കാനായിരിക്കും. ദിലീപില്‍ നിന്നും ഒരു ഗുണവും ഇല്ലെങ്കില്‍ അങ്ങനൊന്നും ചെയ്യില്ല. വിചാരണ തുടങ്ങാനിരിക്കെ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ അഡ്വ.ബി.എ ആളൂരിനെ കാണാന്‍ പോയതായിരിക്കും. ആളൂരിനെ സ്വാധീനിച്ച് ആവശ്യപ്പെടുന്ന തുക കൈമാറി, പള്‍സര്‍ സുനിയെ കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ച് ദിലീപിനെ രക്ഷപ്പെടുത്താന്‍. അതായിരിക്കാം അല്ലെങ്കില്‍ പിന്നെ എന്തിനു തൃശ്ശൂരില്‍ നിന്നും എറണാകുളത്തു വന്ന് സലീം ഇന്ത്യ താമസിക്കണം. ദിലീപിനെ രക്ഷിക്കാന്‍ അഡ്വ ആളൂരിലേക്കുള്ള എളുപ്പ വഴിയായി സലീം ഇന്ത്യയെ ഉപയോഗപ്പെടുത്തിയതാകാം.
വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് നാലഞ്ച് ഫോട്ടോകള്‍ മെയിലില്‍ വന്നു. അഡ്വ. ബി.എ ആളൂരും സലീം ഇന്ത്യയും ഒന്നിച്ചുള്ള ഫോട്ടോ. അതൊരു പക്ഷേ വക്കീല്‍ ഓഫീസില്‍ വച്ച് എടുത്തതാക്കാം. ദിലീപിനു വേണ്ടി വാദിക്കുന്ന സലീം ഇന്ത്യയും പള്‍സര്‍ സുനിക്കു വേണ്ടി വാദിക്കുന്ന അഡ്വ ആളൂരും ഒരുമിച്ചു കണ്ടത് കേമസ് അട്ടിമറിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാകാം? ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര കോടി കൊടുത്താലും ദിലീപിനു നഷ്ടമാവില്ല. എന്നാല്‍ അഡ്വ ബി എ ആളൂര്‍ ആ കെണിയില്‍ വീഴുമോ? എത്ര വലിയ കേസും തെളിവില്ലാതിരിക്കാന്മപലരും ചേര്‍ന്ന് വിചാരിച്ചാല്‍ പോരെ? ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ട പഴുതുകള്‍?
ഫോട്ടോകള്‍ സത്യമാണ്. അതിന്റെ പേരില്‍ മാത്രം കേസ് അട്ടിമറിക്കാനാണ് സലീം ഇന്ത്യ ആളൂരിനെ കണ്ടതെന്നു പറഞ്ഞാല്‍ മുഖ വിലയ്‌ക്കെടുക്കാന്‍ കഴിയില്ല. അവര്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. അതിനും തെളിവുകള്‍ ഇല്ല. കേസുകളില്‍ പലതരം കളികള്‍ നടക്കാറുണ്ട്. വലിയ കേസുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ച ശേഷം തെളിവുകള്‍ ഇല്ല, തെളിവുകള്‍ നല്‍കാന്‍ ആരും വന്നില്ല എന്നൊക്കെ പറഞ്ഞ് പ്രതികള്‍ പുഷ്പം പോലെ രക്ഷപ്പെട്ടിട്ടുമുണ്ട്.
അഡ്വ ബി.എ ആളൂരും സലീം ഇന്ത്യയും വീണ്ടും കാണാന്‍ സാധ്യത ഉണ്ടാകും. ആദ്യത്തെ കൂടിക്കാഴ്ച്ചയില്‍ കാര്യം നടക്കണമെന്നില്ല. വക്കീല്‍ സമ്മതിച്ചു കാണില്ല. അതേസമയം തന്നെ ഏല്‍പ്പിച്ച ഉദ്യമത്തില്‍ നിന്നും പിന്മാഠറാന്‍ സലീം ഇന്ത്യ തയ്യാറാകുകയുമില്ല. ആളുകളെ തന്ത്രത്തില്‍ വീഴ്ത്താന്‍ മിടുക്കനാണ് സലീം ഇന്ത്യ എന്നു കേട്ടിട്ടുണ്ട്. മണ്ടനായി അഭിനയിക്കുന്നതും സെന്റിമെന്റല്‍ ആകുന്നതുമാണ് അയാളുടെ നമ്പര്‍ വണ്‍ കള്ളത്തരം. അതില്‍ ആളൂര്‍ വക്കീല്‍ വീണിരിക്കുമോ. ഒരു ചെറിയ തെളിവ് അവര്‍ തമ്മിലുള്ള സംഭാഷണ ശകലം കിട്ടാനുള്ള വഴി അന്വേഷിച്ചു. അതിനു വേണ്ടി ആളൂര്‍ വക്കീലിന്റെ ഓഫീസിലും പരിസരങ്ങളിലും ഞാന്‍ ചെന്നു. പക്ഷേ വക്കീല്‍ ഓഫീസില്‍ നിന്നും ഒരു രഹസ്യം പോലും പുറത്തു പോവില്ല. അത്രയ്ക്കു ശക്തമായിരുന്നു ആളൂര്‍ വക്കീലിന്റെ ഓഫീസ് സംവിധാനം.
മാര്‍ച്ച് 12 ാം തീയതി ഉച്ചയ്ക്കു ശേഷം കോള്‍ വന്നു. രാത്രി ഏഴു മണിക്ക് മംഗളം ചാനലില്‍ ചര്‍ച്ചയ്ക്കായി ആളൂരും സലീം ഇന്ത്യയും കൊച്ചിയിലെ ഓഫീസിലെത്തും. ആ വാര്‍ത്ത സത്യമാണെന്ന് അറിയാന്‍ കഴിഞ്ഞു. ചര്‍ച്ച ഏഴു മുതല്‍ ഏട്ടു വരെയാണ്. അതു കഴിഞ്ഞ് രണ്ടുപേരും എങ്ങോട്ടു പോകും എന്നറിയാനായി എന്റെ ശ്രമം. അന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്ന ഞാന്‍ തന്ത്രപൂര്‍വ്വം ചര്‍ച്ചയില്‍ പങ്കെടുക്കാതെ എറണാകുളത്ത് ക്യാമ്പ് ചെയ്ത് സലീം ഇന്ത്യ അഡ്വ ആളൂര്‍ കൂടിക്കാഴ്ച്ചയുടെ രഹസ്യം അറിയാന്‍ വേണ്ടിയാണ്. രാത്രി എട്ടു മണി കഴിഞ്ഞപ്പോള്‍ മംഗളം ചാനലില്‍ നിന്നും ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.
ചര്‍ച്ച കഴിഞ്ഞു. അഡ്വ. ബി.എ ആളൂര്‍ വക്കീലും സലീം ഇന്ത്യയും ഒരുമിച്ചാണ് ഇവിടുന്ന് പോയത്. ‘ഞാന്‍ എറണാകുളം നോര്‍ത്തില്‍ വക്കീലാഫീസിന്റെ പരിസരത്തുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അഡ്വ ആളൂരും സലീം ഇന്ത്യയും വക്കീലാഫീസിന്റെ മുന്നില്‍ വന്നിറങ്ങുന്നതും. രണ്ടാമത്തെ നിലയിലേക്കു പോകുന്നതും കണ്ടു. എന്തിനാണ് ഇരുവരം വീണ്ടും ഒന്നിച്ചത്. മറ്റെന്ത് ബന്ധമാണ് ഇരുവരും തമ്മില്‍? ദിലീപിന്റെ കേസ് അട്ടിമറിക്കാനല്ലെങ്കില്‍, അങ്ങനെയെങ്കില്‍ പള്‍സര്‍ സുനി അറിഞ്ഞിരിക്കുമല്ലോ. മുമ്പൊക്കെ പള്‍സര്‍ സുനിയോട് സംസാരിക്കാന്‍ എന്റെ സുഹൃത്തിന്റെ ഒരാള്‍ ജയിലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോള്‍ അവിടില്ല. എന്റെ മുമ്പില്‍ വാതിലുകള്‍ ഒന്നൊന്നായി അടയുന്നതുപോലെ തോന്നി.
ഒരു കാര്യം വ്യക്തമായി കേസ് ജയിക്കേണ്ടത് ദിലീപിന്റെ ആവശ്യമാണ്. എന്നാല്‍ അഡ്വ ബി എ ആളൂരിനെപ്പോലെ ലോകപ്രശസ്തനായ ഒരു അഭിഭാഷകന്‍ അറിഞ്ഞു കൊണ്ട് കേസ് അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുമോ? അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സലീം ഇന്ത്യ വക്കീല്‍ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്നതു കണ്ടു. അപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. ഞാന്‍ സലീമിനെ വിളിച്ചു സലീം എവിടെയാണ്? ‘തൃശൂരിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നു” സലീമും ആളൂര്‍ വക്കീലും ഒരുമിച്ചിരുന്ന് എന്തോ ഗൂഢാലോചന നടത്തുന്നതായി അറിവു കിട്ടിയല്ലോ” ഏതു മണ്ടനാണ് അങ്ങനെ ഒരു വാര്‍ത്ത തന്നത്. അല്ല ഞാനെന്തിനാണ് ആളൂരിനെ കാണുന്നത്. ഇനി താങ്കള്‍ക്ക് അങ്ങനെയും എഴുതാമല്ലോ. എന്റെ സാറേ നിങ്ങള്‍ക്കു വേറെ പണിയില്ലെ?. പിന്നീട് ഞാന്‍ സംസാരിച്ചില്ല. എന്തോ കള്ളത്തരം ഉണ്ടെന്നു മനസ്സിലായി. നടക്കട്ടെ.
എനിക്കു കിട്ടിയ വാര്‍ത്ത സത്യമാണ്. സലീം ഇന്ത്യ വക്കീലിനെ സമീപിച്ചത് കേസ് അട്ടിമറിക്കുന്ന കാര്യം സംസാരിക്കാനായിരുന്നു. അതിനു എത്ര രൂപയാണ് ഓഫര്‍ ചെയ്തത് എന്നു മാത്രം അറിയില്ല. സലീം ഇന്ത്യയുടെ പ്രലോഭനങ്ങളില്‍ ആളൂര്‍ വക്കീല്‍ വീണോ? അതൊന്നും വ്യക്തമല്ല ഒരു കാര്യം ഉറപ്പാണ്. മന്ദബുദ്ധി കളിച്ച് സലീം ഇന്ത്യ ദിലീപിനെ രക്ഷിച്ചെടുക്കാന്‍ ബുദ്ധിപരമായ കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപ് ക്യാമ്പ് സന്തോഷത്തിലാണ്.