ജനപ്രിയ നായകന് ഇന്ന് 50ാം പിറന്നാള്‍. വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ ദിലീപിന്റെ ജന്മദിനം. 1967 ഒക്ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ്, ബിസിനസ് പ്രമുഖന്‍ എന്നീ നിലകളിലേക്കും ഉയര്‍ന്നു. 25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. 1991 സംവിധായകന്‍ കമലിന്റെ ‘വിഷ്ണുലോകം’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാിരുന്നു തുടക്കം. മിമിക്രി സറ്റേജ് ഷോകളിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമിക്കോള എന്ന ഹാസ്യപരിപാടിയിലും ദിലീപ് തിളങ്ങിനില്‍ക്കുന്ന സമയത്ത്, 1992ല്‍ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്തു. 1994ലെ മാനത്തെ കൊട്ടാരത്തിലാണ് ദിലീപിന്റെ രാശി തെളിഞ്ഞത്. തുടര്‍ന്ന് 1996ല്‍ സല്ലാപം. 1998ല്‍ പഞ്ചാബി ഹൗസ്, 1999ലെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നിവയിലൂടെ ദിലീപ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതികളിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. 2015ല്‍ ഇറങ്ങിയ ടു കണ്‍ട്രീസ് 55 കോടി കളക്ഷന്‍ നേടി അതുവരെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു. 2008ല്‍ ഇറങ്ങിയ ട്വിന്റി20 യിലൂടെ ആണ് ദിലീപിലെ നിര്‍മ്മാതാവിന്റെ കഴിവ് മലയാള സിനിമ മനസ്സിലാക്കിയത്. പലസിനിമകളിലും ഒപ്പം അഭനയിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ അറസ്റ്റ് ജനപ്രീയ നായകന്‍റെ എല്ലാ ഇമേജും തകര്‍ത്തു. ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ മൂന്നിന് ജാമ്യത്തിലിറങ്ങി. ജയില്‍ വാസത്തിനിടെ റിലീസ് ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാവുകയും ചെയ്തു. ചുരുക്കിപറഞ്ഞാല്‍ അമ്പത് വര്‍ഷത്തിനിടയിലെ ജീവിതത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളും ധാരാളം കണ്ട വ്യക്തിയാണ് കടുത്ത ഈശ്വരവിശ്വാസി കൂടിയായ ദിലീപ്. ഏതായാലും അമ്പതാം പിറന്നാള്‍ കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ഗംഭീരമായിതന്നെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ദിലീപും വീട്ടുകാരും എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
ദിലീപിന് അമ്പതാം പിറന്നാള്‍; ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബന്ധുക്കള്‍; പിറന്നാളോടെ രാജയോഗം തെളിയുമോ?
Tags: dileep birthday