അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നും ഇതിനായി വീട്ടില്‍പ്പോകാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദിലീപിന് ഉപാധികളോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. ശ്രാദ്ധദിനമായ ഈ മാസം ആറിന് രാവിലെ ഏഴുമുതല്‍ ഒന്‍പത് മണിവരെ വീട്ടില്‍ നടക്കുന്ന ചടങ്ങല്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു.
സെപ്തംബര്‍ ആറിനാണ് ചടങ്ങ്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയാണ് ചടങ്ങ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.
അനുമതി നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. തടസവാദം എഴുതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് തെറ്റായ കീഴ്‍വഴക്കമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവാദം നല്‍കിയാല്‍ മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ അങ്ങനെയുണ്ടാവില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി.