രണ്ട് ദിവസത്തേക്കായി ദിലീപിന് പറക്കാം ദോഹയിലേക്ക്; കോടതി അനുമതി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ് കോടതിയാണ് ഇക്കാര്യത്തില്‍ ഇന്ന് അനുമതി നല്‍കിയത്. ഈ മാസം 20 മുതല്‍ 22 വര ദോഹയില്‍ പോകാനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് ദീലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദീലീപ് ഹര്‍ജി നല്‍കിയത്.

Top